കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ പെണ്‍വാണിഭസംഘത്തിന്‍റെ പിടിയില്‍ അകപ്പെട്ട മലപ്പുറം സ്വദേശിനി രക്ഷപ്പെട്ടു

Google Oneindia Malayalam News

ഷാര്‍ജ: പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്ന് മലയാളി യുവതി രക്ഷപ്പെട്ടു. മലപ്പുറം സ്വദേശിനിയാണ് ചതിയ്ക്കപ്പെട്ട് സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ അകപ്പെട്ടത്. ഒരു പരിചയക്കാരന്റെ സഹായത്തോടെയാണ് സ്ത്രീ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇപ്പോള്‍ ദുബായില്‍ ഒരു കുടുംബത്തോടൊപ്പം കഴിയുകയാണ് സ്ത്രീ. പാസ്‌പോര്‍ട്ട് പെണ്‍വാണിഭ സംഘത്തിന്റെ കൈയ്യിലായതിനാല്‍ നാട്ടിലേയ്ക്ക് പോകാനും മാര്‍ഗങ്ങളില്ല.

പ്രസവാനന്തര ശുശ്രൂഷ ജോലിയുടെ പേരിലാണ് നാട്ടിലുള്ള ഒരു സ്ത്രീ യുവതിയെ ദുബായിലെത്തിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ യുവതിയ്ക്ക് മൂന്ന് കുട്ടികളാണുള്ളത്. മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്നതിനാല്‍ ഇവര്‍ക്ക് പുതിയ വിസയില്‍ സംശയമൊന്നും തോന്നിയില്ല. ജോലിയുടെ സത്യാവസ്ഥയെക്കുറിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു.

Rape

വീസയ്ക്കായി 7000 ദിര്‍ഹമാണ് ആവശ്യപ്പെട്ടിരുന്നത്. ഈ തുക ശമ്പളത്തില്‍ നിന്നും ഈടാക്കുമെന്നും പറഞ്ഞിരുന്നു. രണ്ട് അപരിചിതര്‍ക്കൊപ്പമാണ് ഇവര്‍ ഷാര്‍ജയില്‍ എത്തിയത്. തുടര്‍ന്ന് അവിടെ നിന്നും മറ്റൊരു ഫ്ളാറ്റിലേയ്ക്ക് എത്തിയപ്പോഴാണ് താന്‍ ചതിയില്‍ അകപ്പെട്ട വിവരം യുവതി അറിയുന്നത്.

പെണ്‍വാണിഭത്തിന് വഴങ്ങാത്തതിനാല്‍ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിയ്ക്കുകയും തലമുടി മുറിയ്ക്കുകയും ചെയ്തു. ഒരു പരിചയക്കാരന്റെ സഹായത്തോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. പാസ്‌പോര്‍ട്ട് പെണ്‍വാണിഭ സംഘത്തിന്റെ കൈയ്യിലാണ്. തിരികെ വേണമെങ്കില്‍ 7000 ദിര്‍ഹം നല്‍കണം. തന്നെപ്പോലെ ഒട്ടേറെ സ്ത്രീകള്‍ സംഘത്തിന്‍റെ പിടിയില്‍ അകപ്പെട്ടതായും യുവതി പറയുന്നു.

English summary
Malayali woman escape from sex racket in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X