കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ച പലിശക്കാരന്‍ അറസ്റ്റില്‍,പ്രതി മാവോയിസ്റ്റുകളുടെ നോട്ടപ്പുള്ളി

Google Oneindia Malayalam News

വയനാട്: മാവോയിസ്റ്റുകളുടെ നോട്ടപ്പുള്ളിയായ കൊള്ളപ്പലിശക്കാരന്‍ അറസ്റ്റില്‍. വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നചിത്രം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോറം സ്വദേശി പന്നിയോടന്‍ നാസറാണ് കോഴിക്കോട് അറസ്റ്റിലായത്. ആദിവാസികള്‍ക്ക് പണം പലിശയ്ക്ക് നല്‍കിയതടക്കം അഞ്ച് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട് . വയനാട്ടില്‍ കുഞ്ഞോത്ത് സ്വദേശിയായ യുവതിയുടെ നഗ്നചിത്രമാണ് നാസര്‍ പ്രചരിപ്പിച്ചത് .

ബ്ലേഡ് പലിശക്കാരനായ നാസറിനെ പൊതുവിചാരണ ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു . കൊള്ളപ്പലിശ നല്‍കുകയും കാശ് തിരിച്ച് നല്‍കാത്തതിന്റെ പേരില്‍ ആളുകളെ പീഡിപ്പിയ്ക്കുകയും ചെയ്യുകയായിരുന്നു ഇയാളുടെ പതിവ് . ഓപ്പറേഷന്‍ കുബേരയില്‍ തന്നെ ഇയാള്‍ക്കെതിരെ മൂന്നോളം കേസുകള്‍ ഓപ്പറേഷന്‍ കുബേരയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . ഇതനിടെയാണ് നഗ്നചിത്രം പ്രചരിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതിയും ലഭിയ്ക്കുന്നത് .

Crime

കോഴിക്കോട് ബൈപ്പാസില്‍ മകനോടൊപ്പം വാഹനത്തില്‍ സഞ്ചരിയ്ക്കവെയാണ് നാസര്‍ പൊലീസ് പിടിയിലാകുന്നത് . കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ മകനെ കാണാന്‍ നാസര്‍ വയനാട്ടില്‍ എത്തുമെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു . ഇതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത് .

English summary
Man arrested for spreading nude pictures of woman on internet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X