കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് വിവാഹ വാഗ്ദാനം നല്‍കി 14 കാരിയെ മാസങ്ങളോളം പീഡിപ്പിച്ചു: ഞെട്ടിക്കുന്ന സംഭവം..

  • By Siniya
Google Oneindia Malayalam News

കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍. കൊല്ലം പാരിപ്പള്ളി സ്വദേശി മഹേഷാണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്താണ് മഹേഷ്. 14 കാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

സംഭവവുമായി പോലീസ് പറയുന്നതിങ്ങനെ, പെണ്‍കുട്ടിയുടെ സഹോദഹരനെ കാണാനെന്ന പേരില്‍ ഇയാള്‍ പലപ്പോഴും ഇവരുടെ വീട്ടിലേക്ക് വരാറുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു.

-rape

ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ പാരാപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകകയായിരുന്നു.

എന്നാല്‍ പ്രതി ഒളിവില്‍ പോയിരുന്നു. ഇതിന് മുമ്പും പല പെണ്‍കുട്ടികളെയും പ്രണയം നടിച്ച് വശീകരിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

English summary
man molested minor girl in kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X