കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃദ്ധകളെ മാത്രം പീഡിപ്പിയ്ക്കുന്ന ലൈംഗിക വൈകൃതത്തിന് അടിമയായ യുവാവ് അറസ്റ്റില്‍, പ്രതി പറയുന്നത്...

  • By ജാനകി
Google Oneindia Malayalam News

കൊളംബോ: വൃദ്ധരായ സ്ത്രീകളെ മാത്രം ബലാത്സംഗം ചെയ്യുന്ന 44 കാരന്‍ പൊലീസ് പിടിയിലായി. ആളില്ലാത്ത തക്കത്തിന് വീടുകളില്‍ അതിക്രമിച്ച് കയറി വൃദ്ധകളെ ബലാത്സംഗം ചെയ്യുന്ന യുവാവാണ് പിടിയിലായത്. 80കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരാക്കിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

ശ്രീലങ്കയിലെ കഹദുവയിലാണ് സംഭവം. തുടുവാഗേ നന്ദാസിരി എന്നയാളാണ് പൊലീസ് പിടിയിലായത്. സമാനമായ കേസുകളില്‍ ഒട്ടേറെ തവണ ഇയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ബന്ധുക്കള്‍ മതപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി വീട് വിട്ട് പോയപ്പോഴാണ് അതിക്രമിച്ച് കടന്ന് 80കാരിയെ ഇയാള്‍ ബലാത്സംഗം ചെയ്തത്.

Rape

ലൈംഗിക വൈകൃതത്തിന് അടിമയായ പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ബലാത്സംഗത്തിന് ഇരയായ വൃദ്ധയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ഇവരെ എല്‍പിതീയയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി മുന്‍പ് ചെയ്ത കുറ്റങ്ങളുള്‍പ്പടെ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.

English summary
Man rapes 80-year-old woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X