കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്തൃമതിയെ 50 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

Google Oneindia Malayalam News

സൂറത്ത്: വിവാഹിതയായ യുവതിയെ അമ്പതിലധികം പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കഴിഞ്ഞ ആറ് മാസത്തിലേറെയായി അമ്പതിലധികം പേര്‍ ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി യുവതി പരാതി നല്‍കി. മാധ്യമങ്ങളോടും പൊതുജനങ്ങളോടും പോലീസ് തന്നെയാണ് വിവരം പറഞ്ഞത്.

യുവതിയുടെ പരാതിയെക്കുറിച്ച് വെള്ളിയാഴ്ചയാണ് പോലീസ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. യുവതിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. നിരത്തുകളില്‍ പ്രതിഷേധ പ്രകടനവും മുദ്രാവാക്യം വിളിയും നടത്തുകയാണ് ഇവര്‍. അമ്പതിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു.

gujrat-map

സൂറത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്ന് പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. പോലീസ് നടപടികള്‍ വേഗത്തിലാക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ് ആവശ്യപ്പെട്ട് പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

English summary
Married Woman gangraped by over 50 men in Gujarat.Thousands of protestors rally for justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X