കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുര്‍നടപ്പ് കാരിയായ കന്യാസ്ത്രീയെ അടക്കം ചെയ്തത് ഇങ്ങനെ

Google Oneindia Malayalam News

ഓക്‌സ്‌ഫോര്‍ഡ്: 600 മുതല്‍ 900 വരെ വര്‍ഷങ്ങള്‍ പഴക്കമുളള 92 അസ്ഥികൂടങ്ങള്‍ പര്യവേഷണത്തില്‍ കണ്ടെത്തി. പര്യവേഷണത്തില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങളില്‍ ഒരെണ്ണം മാത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഓക്‌സ്‌ഫോര്‍ഡില്‍ 1110 ലോ മറ്റോ പൂട്ടിപ്പോയ ഒരു കോണ്‍വെന്റിനകത്ത് സംസ്‌കരിച്ച മൃതദേഹങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഓക്‌സ്‌ഫോര്‍ഡ് യുണൈറ്റഡ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തിന് വേണ്ടി കണ്ടുവെച്ചിരിക്കുന്ന സ്ഥലമാണ് ഇത്. സ്ത്രീകളുടേതും കുട്ടികളുടേതും പുരുഷന്മാരുടേതും അടക്കം 92 അസ്ഥികൂടങ്ങളാണ് ജോണ്‍ മുറെ ഹെറിറ്റേജ് സര്‍വീസ് തലവന്‍ പോള്‍ മുറെയുടെ നേതൃത്വത്തില്‍ നടത്തിയ പര്യവേഷണത്തില്‍ കണ്ടെത്തിയത്. ഇതില്‍ 35 എണ്ണം സ്ത്രീകളുടേതാണ്. 28 എണ്ണം പുരുഷന്മാരുടേതും. ബാക്കി തിരിച്ചറിയാന്‍ പറ്റിയിട്ടില്ല.

rape

കൂട്ടത്തില്‍ ഒരു അസ്ഥികൂടത്തിന്റെ കിടപ്പാണ് പര്യവേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. നിലത്തേക്ക് അഭിമുഖമായിട്ടാണ് ഇതിന്റെ കിടപ്പ്. ഇതൊരു സ്ത്രീയുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദുര്‍ന്നടപ്പുകാരിയായ ഒരു കന്യാസ്ത്രീയുടെ മൃതദേഹമാണ് ഇങ്ങനെ സംസ്‌കരിച്ചിരിക്കുന്നത് എന്നാണ് പഠനം നടത്തിയവരുടെ അഭിപ്രായം. പാപികളെ സംസ്‌കരിക്കുന്ന രീതിയാണ് ഇത്.

പള്ളിക്കകത്ത് കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ അക്കാലത്ത് പ്രതാപികളും സമ്പന്നരുമായ ആളുകളുടേതായിരിക്കും എന്നാണ് കരുതുന്നത്. കന്യാസ്ത്രീകളും മദര്‍ സുപ്പീരിയര്‍മാരും ഈ കൂട്ടത്തിലുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് മരിച്ചുപോയവരും ഇക്കൂട്ടത്തിലുണ്ട്. അസ്ഥികൂടങ്ങളില്‍ കാണുന്ന മുഴയും പൊട്ടലുകളുമാണ് ഇതിന് തെളിവായി ഗവേഷണസംഘം പറയുന്നത്.

English summary
Medieval scandal uncovered in an excavation in Oxford. Archaeologists found 92 skeletons dating from 600 to 900 years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X