കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി:പട്ടി കടിയ്ക്കാന്‍ വന്നപ്പോള്‍ കുട്ടിയെ രക്ഷിച്ചു, പീഡനമെന്ന് പറഞ്ഞ് പൊലീസ് പിടിച്ചു

Google Oneindia Malayalam News

അബുദാബി: പത്ത് വയസുകാരിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച കേസില്‍ അബുദാബിയില്‍ ഏഷ്യക്കാരന്‍ വിചാരണ നേരിടുന്നു. വിചാരണ വേളയില്‍ ഇയാള്‍ കോടതിയോട് പറഞ്ഞ കാര്യങ്ങളാണ് എല്ലാവരേയും ഞെട്ടിച്ചത്. കുട്ടിയെ പട്ടി കടിയ്ക്കാന്‍ വന്നപ്പോള്‍ താന്‍ രക്ഷിയ്ക്കാന്‍ ശ്രമിച്ചതാണെന്നും തെറ്റിദ്ധരിച്ച് തന്നെ പീഡനക്കേസില്‍ പിടികൂടുകയുമായിരുന്നെന്നാണ് യുവാവ് കോടതിയോട് പറഞ്ഞത്.

അബുദാബിയില്‍ ഒരു സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ച അവസരത്തിലാണ് യുവാവ് കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നത്. സുഹൃത്തിന്റെ അയല്‍വാസിയാണ് പെണ്‍കുട്ടി. യുവാവ് വീട്ടിലെത്തി സുഹൃത്തുമായി സംസാരിച്ചിരിയ്ക്കുമ്പോള്‍ ഒരു പട്ടി കുട്ടിയെ ഓടിയ്ക്കുകയും കുട്ടി വീട്ടിനുള്ളിലേയ്ക്ക് എത്തുകയുമായിരുന്നെന്നാണ് പറയുന്നത്.

Rape

കുട്ടിയെ പട്ടിയില്‍ നിന്നും രക്ഷിയ്ക്കുന്നതിനായി താന്‍ ശ്രമിച്ചുവെന്നും. പേടി മാറ്റുന്നതിന് വേണ്ടി ദേഹത്ത് തട്ടി ആശ്വസിപ്പിച്ചെന്നും ഇയാള്‍ പറയുന്നു. സുഹൃത്തിന്റെ സാന്നിദ്ധ്യത്തില്‍ യുവാവ് കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചുവെന്നാണ ്മാതാപിതാക്കള്‍ പരാതി നല്‍കിയത്. കേസില്‍ വിധി പറയുന്നത് ഒക്ടോബര്‍ 28ലേയ്ക്ക് മാറ്റി.

English summary
Molester tells Abu Dhabi court he wanted to protect child from dog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X