കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയല്‍വാസികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍

  • By Kishor
Google Oneindia Malayalam News

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ പീനിയയിലാണ് സംഭവം. 10 വയസ്സും 7 വയസ്സും പ്രായമുളള പെണ്‍കുട്ടികളാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരമാണ് കുട്ടികളെ അയല്‍വാസി പീഡിപ്പിച്ചത്. ഞായറാഴ്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടികളുടെ അയല്‍വാസിയായ മൂര്‍ത്തി എന്ന 25 കാരനാണ് പോലീസിന്റെ പിടിയിലായത്. സിനിമ കാണിക്കാം എന്നും ബിസ്‌ക്കറ്റ് തരാമെന്നും പറഞ്ഞാണ് മൂര്‍ത്തി കുട്ടികളെ ശനിയാഴ്ച വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതത്രെ. 10 വയസ്സുകാരിയെ ടി വിയുടെ മുന്നില്‍ ഇരുത്തിയ ശേഷം ചെറിയ കുട്ടിയെയും കൂട്ടി ഇയാള്‍ മുറിക്കകത്തേക്ക് പോകുകയായിരുന്നു എന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പറഞ്ഞു.

rape-myth

ചെറിയ കുട്ടിയെ പീഡിപ്പിച്ച ശേഷം കൂട്ടിക്കൊണ്ട് വന്ന് ടി വിയുടെ മുന്നില്‍ ഇരുത്തി മൂത്ത കുട്ടിയെയും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയ കുട്ടികള്‍ മുത്തശ്ശിയോട് സംഭവം പറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പീനിയ പോലീസില്‍ പരാതി നല്‍കി. വൈദ്യപരിശോധനയില്‍ രണ്ട് കുട്ടികളും ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞു. ഇതേത്തുടര്‍ന്നാണ് മൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തത്.

fetch_include_file_oneindia file="/common/taboola-widget.html"}
English summary
Neighbor arrested for abusing two girls in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X