കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം 'ലൈവായി' ഫോണിലൂടെ കേള്‍ക്കുന്ന ബാല പീഡകന്‍ അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: കുട്ടികളെ ലൈംഗിക പീഡനത്തിനും നീലച്ചിത്ര നിര്‍മ്മാണത്തിനും ഉപയോഗിച്ച മുന്‍ നാവിക ഉദ്യോഗസ്ഥന് 14 വര്‍ഷത്തെ തടവ് ശിക്ഷ. ജിയോഫ്രി റൂണി (39) യാണ് തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടത്. ഇയാള്‍ കുട്ടികളുടെ ചിത്രങ്ങള്‍ അയച്ച് സ്വവര്‍ഗ പങ്കാളികളെയും കണ്ടെത്തി എന്നും അന്വേഷണത്തില്‍ തെളിഞ്ഞു. കുട്ടികളെ പീഡിപ്പിയ്ക്കുന്നതിന് വേണ്ടി ഇയാള്‍ തന്‍റെ സ്വവര്‍ഗ പങ്കാളികളോട് ആഹ്വാനം ചെയ്യുകയും ഇത്തരം പീഡനങ്ങളുടെ തത്സമയ വിവരണം ഫോണിലൂടെ കേള്‍ക്കുകയും ചെയ്തിരുന്നു.

13കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതും ചിത്രങ്ങള്‍ പകര്‍ത്തിയതും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്ളിമൗത്തിലുള്ള ഒരു സുഹൃത്തിന് റൂണി അയച്ച ഇമെയിലുകളാണ് ഇയാളെ കുടുക്കാന്‍ സഹായിച്ചത്. കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോയുമാണ് പ്രതി സുഹൃത്തിന് അയച്ചത്. മാത്രമല്ല അയാളുടെ കുട്ടികളുമായും തനിയ്ക്ക് വേണമെന്ന് പ്രതി ആവശ്യപ്പെടുകയും ചെയ്തു. ഈ സന്ദേശം സുഹൃത്തിന്റെ ഭാര്യ കാണുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സുഹൃത്ത് റൂണിയുടെ ദീര്‍ഘനാളായുള്ള സ്വവര്‍ഗ പങ്കാളിയായിരുന്നു.

Geoffry Rooney

താന്‍ ചെയ്‌തൊന്നും തെറ്റാണെന്ന് സമ്മതിയ്ക്കാന്‍ പ്രതി തയ്യാറല്ല. കുട്ടികളെ പീഡിപ്പിയ്ക്കുകയും മറ്റുള്ളവരെ പ്രേരിപ്പിയ്ക്കുകയുമായിരുന്നു ഇയാള്‍. എന്നാല്‍ ഔദ്യോഗിക ജീവിത്തിലും കുടുംബ ജീവിത്തിലും റൂണി പ്രിയപ്പെട്ടവനായിരുന്നു. ഇയാളുടെ പൈശാചിക മുഖം ബന്ധുക്കള്‍ക്കും അറിയില്ലായിരുന്നു. കുട്ടികളെ പീഡിപ്പിയ്ക്കുന്നതിന്റെ തത്സമയ വിവരണം പോലും ഇയാള്‍ക്ക് ചില സുഹൃത്തുക്കള്‍ നല്‍കിയിരുന്നതായും പൊലീസ് പറയുന്നു.

English summary
Paedophile ex-navy sailor jailed after admitting Raping a child and a string of other horrific sex offences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X