കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

  • By Meera Balan
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായാതായി പരാതി. ചീമേനിയില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായ ദളിത് പെണ്‍കുട്ടിയെയാണ് കൂട്ടമാനഭംഗത്തിനിരയാക്കിയാതായി പരാതി. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് പരാതി.

ചീമേനി വെള്ളച്ചാല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഇന്നലെ (ഡിസംബര്‍ 21) വൈകിട്ട് വീടിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ട്യൂഷന് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി കാമുകനും സുഹൃത്തുക്കള്‍ക്കുമടുത്ത് എത്തുകയായിരുന്നു.

Rape

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചീമേനി വെള്ളച്ചാല്‍ സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലായി.പെണ്‍കുട്ടിയുടെ കാമുകനായ റൈജു, സുഹൃത്തുക്കളായ ലാല്‍, ധനേഷ് എന്നിവരാണ് അറസ്റ്റിലായത്.

മറ്റ് രണ്ട് പ്രതികളായ ഗണേശന്‍, മനോജ് എന്നിവര്‍ക്ക് വേണ്ടിയുള്‌ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. പെണ്‍കുട്ടിയെ റൈജു വിളിച്ച് വരുത്തിയ ശേഷം മദ്യം നല്‍കി പീഡിപ്പിയ്ക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും .

English summary
Plus One Student Gang raped by her lover and his friends in Kasargod.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X