കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ടെക്കി വെളിപ്പെടുത്തി, അമ്മാവന്‍ പീഡിപ്പിച്ചത് 12 വര്‍ഷം!

Google Oneindia Malayalam News

ബെംഗളൂരു: പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു രചന (പേര് യഥാര്‍ഥമല്ല). പഠിക്കാന്‍ മിടുക്കി. പക്ഷേ പഠിപ്പിക്കാനായി വീട്ടുകാര്‍ക്ക് പണമില്ല. അപ്പോഴാണ് അമ്മാവനായ ഷമണ്ണ രചനയുടെ വീട്ടുകാര്‍ക്ക് ഒരു ദൈവത്തെപ്പോലെ അവതരിച്ചത്. സകലേശ്പുരയിലെ വീട്ടില്‍ നിന്നും അങ്ങനെ അമ്മാവനൊപ്പം രചന ഹാസനിലെ വീട്ടിലെത്തി. അവിടെ നിന്നുമായി പഠനം. 2003 ല്‍ അമ്മാവനൊപ്പം പി യു സി പഠിക്കാനായി വീടുവിടുമ്പോള്‍ രചനയ്ക്ക് 16 വയസ്സ്.

എന്നാല്‍ അമ്മാവന്റെ ഉദ്ദേശം വേറെയായിരുന്നു. രണ്ട് ഭാര്യമാരാണ് അമ്മാവന്. ഇവര്‍ രണ്ടുപേരും അടുത്തില്ലാത്തപ്പോള്‍ രചനയുടെ ഒപ്പമായിരിക്കും ഇയാള്‍. തൊടലും തടവലും പതിയെ പീഡനമായി മാറി. ആരോടെങ്കിലും പറഞ്ഞാല്‍ പഠനം മുടങ്ങിപ്പോകും എന്ന് പേടിച്ച് സ്വന്തം വീട്ടുകാരോടും അമ്മായിമാരോടും പോലും പറയാതെ രചന എല്ലാം സഹിച്ചു വന്നു.

rape-girl

ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജില്‍ സീറ്റ് കിട്ടിയപ്പോള്‍ എല്ലാം കഴിഞ്ഞു എന്ന് കരുതി. എന്നാല്‍ ഈ കോളേജിലേക്ക് വരാന്‍ അമ്മാവന്‍ സമ്മതിച്ചില്ല. വീട്ടുകാരുടെ സമ്മതം വാങ്ങി ഒരുതരത്തില്‍ ബെംഗളൂരുവിലെത്തി. കോളേജില്‍ പഠിക്കുന്ന കാലത്തും ഹോസ്റ്റലിലേക്ക് ഫോണ്‍ ചെയ്തും നേരില്‍ കാണാന്‍ ശ്രമിച്ചും അമ്മാവന്‍ ശല്യം തുടര്‍ന്നു.

പഠനം കഴിഞ്ഞ് പ്രമുഖ ഐ ടി കമ്പനിയില്‍ ജോലി ആയതൊടെയാണ് രചനയ്ക്ക് അമ്മാവനെ എതിര്‍ക്കാന്‍ കഴിഞ്ഞത്. തനിക്ക് വഴങ്ങാത്തതിലുള്ള ദേഷ്യം തീര്‍ക്കാന്‍ അമ്മാവന്‍ കണ്ടെത്തിയ വഴി രചനയുടെ വിവാഹം മുടക്കലാണ്. നിവൃത്തിയില്ലാതെ രചന കാര്യങ്ങള്‍ രണ്ട് വീട്ടുകാരെയും അറിയിച്ചു. 12 വര്‍ഷത്തിലധികം നീണ്ട പീഡനകഥ രചന പറഞ്ഞപ്പോള്‍ വീട്ടുകാരും ഞെട്ടി. അമ്മാവനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് രചന ഇപ്പോള്‍.

English summary
The police have registered a case against old man for outraging the modesty of his own niece.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X