കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ്ഐ അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

കാസര്‍കോട്: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ എസ്‌ഐ അറസ്റ്റില്‍. കാസര്‍കോട് ആദൂര്‍ സ്‌റ്റേഷനിലെ എസ്‌ഐ പയ്യന്നൂര്‍ സ്വദേശി സുഗുണനാണ് അറസ്റ്റിലായത്. പരാതിയുമായി സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ച് പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ഗര്‍ഭിണിയാക്കുകയായിരുന്നു എസ്‌ഐ എന്നാണ് കേസ്.

arrest

പരാതിയുമായി എത്തിയ പെണ്‍കുട്ടിയെയാണ് എസ്‌ഐ പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടി ജോലി ചെയ്തിരുന്ന വീട്ടിലും പീഡനത്തിന് ഇരയായി. ഇതില്‍ പരാതിയുമായി എത്തിയപ്പോഴാണ് എസ്ഐ പീഡിപ്പിച്ച കാര്യവും പുറത്തറിയുന്നത്. വനിത സെല്ലില്‍ പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് സുഗുണനെ എസ്പി ഓഫീസില്‍ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പദവി ദുരുപയോഗം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുക, പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങങള്‍ തടയുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് എസ്‌ഐയ്ക്ക് എതിരെ കേസ് എടുത്തത്.

English summary
Police sub-inspector arrested for raping Dalit woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X