കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപ്രവര്‍ത്തകന്റെ ഭാര്യയുമായി അവിഹിതം, എസ്‌ഐക്ക് പണികിട്ടി

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: സഹപ്രവര്‍ത്തകന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തി എന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോട്ടയത്ത് നിന്നാണ് വാര്‍ത്ത. കേരള കൗമുദി ഓണ്‍ലൈനിലാണ് വാര്‍ത്ത പ്രസിദധീകരിച്ചിരിക്കുന്നത്.

ജില്ലാ പോലീസ് ആസ്ഥാനത്തെ ഒരു എസ്‌ഐയെ ആണ് ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

Police Cap

വെറും ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്ന് കരുതരുത്. പരാതിയിന്‍മേല്‍ അന്വേഷണം നടത്തി, കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

തന്റെ ഭാര്യയുമായി എസ്‌ഐ വീട്ടില്‍ വന്നും മറ്റ് സ്ഥലങ്ങളില്‍ വച്ചും അവിഹിത ബന്ധം പുലര്‍ത്തുന്നുണ്ടെന്നായിരുന്നു ഭര്‍ത്താവായ പോലീസ് ഉദ്യോഗസ്ഥന്റെ പരാതി. പോലീസിലെ ഒരു ജീവനക്കാരനായ സുഹൃത്തിന്റെ സഹോദരിയെയായിരുന്നു ഇയാള്‍ വിവാഹം കഴിച്ചത്.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെ ഇതിന് മുമ്പ് പല തവണ വകുപ്പുതല നടപടികള്‍ ഉണ്ടായിട്ടുള്ളതായും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

English summary
Police Sub Inspector suspended for having illicit relationship with coworker's wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X