കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ട് ആന്‍ ഐഡിയ... ടിവി ഷോറൂമില്‍ പരസ്യമായി പോണ്‍ പ്രദര്‍ശനം... വീഡിയോ വൈറല്‍!

  • By Kishor
Google Oneindia Malayalam News

ഒരു ടി വി വില്‍ക്കാന്‍ കട ഉടമസ്ഥര്‍ എന്തൊക്കെ പൊടിക്കൈകള്‍ പ്രയോഗിക്കും. ചിലര്‍ വലിയ വിലക്കിഴിവ് കൊടുക്കും. മറ്റ് ചിലര്‍ ടി വി വാങ്ങുമ്പോള്‍ ഒരു ഫ്രിഡ്ജ് ഫ്രീയായി കൊടുക്കും. അതല്ലെങ്കില്‍ അതുപോലെ മറ്റെന്തെങ്കിലും ഓഫര്‍. ഉത്സവകാലങ്ങളിലാണ് ഇത്തരം ഓഫറുകള്‍ വിപണിയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുക.

എന്നാല്‍ ഇതൊന്നുമല്ല, ബ്രസീലിലെ സാവോ പോളോയില്‍ പ്രശസ്തമായ ഒരു ടി വി ഷോറൂമില്‍ കണ്ടത്. ഒരു ടി വി കടയിലെ എല്ലാ ടി വികളിലും പരസ്യമായി പോണ്‍ പ്രദര്‍ശിപ്പിച്ചാണ് പോണ്ടോ ഫ്രിയോ ഷോറൂം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. റോഡരികിലൂടെ നടന്നുപോയവരെല്ലാം അശ്ലീല വീഡിയോ കണ്ട് മൂക്കത്ത് വിരല്‍ വെച്ചുപോയി. വീഡിയോ എന്തായാലും ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍. സംഭവം ഇങ്ങനെ...

പരസ്യമായി പോണ്‍

പരസ്യമായി പോണ്‍

റോഡരികിലൂടെ നടന്നുപോകുന്ന ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയാകണം ഒരുപക്ഷേ കടയുടമസ്ഥര്‍ അശ്ലീല വീഡിയോ രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചത് എന്ന് കരുതുന്നവരുമുണ്ട്.

വീഡിയോ വൈറല്‍

ലൈവ് ലീക്ക് സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ പതിനായിക്കണക്കിന് ആളുകളാണ് ഞൊടിയിടയില്‍ കണ്ടത്. ടി വി വില്‍ക്കാന്‍ ഒരു സ്ട്രാറ്റജി എന്ന പേരിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഗ്രാഫിക് സെക്‌സ്

ഗ്രാഫിക് സെക്‌സ്

ബിക്കിനിയിട്ട രണ്ട് യുവതികള്‍ ഒരാളുമായി ഗ്രാഫിക് സെക്‌സ് ചെയ്യുന്ന വീഡിയോയാണ് കടയിലെ ടി വിയില്‍ പ്രദര്‍ശിപ്പിച്ചത്.

സാവോ പോളോയില്‍

സാവോ പോളോയില്‍

ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലെ സാവോ പോളോയിലാണ് സംഭവം നടന്നത്. ഇന്ത്യയിലെങ്ങാനുമാണ് ഇത് നടന്നതെങ്കില്‍ ഈ കട പിന്നെ ബാക്കിയുണ്ടാകുമോ എന്ന് ചോദിച്ചാല്‍ മതി.

അബദ്ധമായിരുന്നു കേട്ടോ

അബദ്ധമായിരുന്നു കേട്ടോ

കടയുടെ മുന്നില്‍ വെച്ച ടി വിയില്‍ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിക്കപ്പെട്ട സംഭവം അബദ്ധവശാല്‍ സംഭവിച്ചതാണ് എന്നാണ് അറിയുന്നത്. എന്തായാലും വലിയ നാണക്കേടായിപ്പോയി ഈ സംഭവം.

English summary
A porn video accidentally run by a television store left passerby red faced in Brazil's Sao Paulo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X