കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ദ്ധനഗ്നരായി ഈ സ്ത്രീകളുടെ പ്രതിഷേധം... ആരും അറിയാതെ?

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ചില സമരങ്ങള്‍ അങ്ങനെയാണ്... ലോകം അത്രയ്ക്കങ്ങ് ശ്രദ്ധിയ്ക്കില്ല. പ്രത്യേകിച്ചും അത് സമൂഹത്തില്‍ പാര്‍വശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങളാണ് ഉയര്‍ത്തിക്കാണിയ്ക്കുന്നതെങ്കില്‍.

അമേരിക്കയില്‍ നിന്നാണ് ഈ വാര്‍ത്ത. ജനാധിപത്യത്തിലും പൗരസ്വാതന്ത്ര്യത്തിലും തങ്ങളെ കവച്ചുവയ്ക്കാന്‍ ആരുമില്ലെന്ന് മേനി നടിയ്ക്കുന്ന അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ എത്രത്തോളം ലോകം അറിയുന്നുണ്ട്?

കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്ക് നേര്‍ക്ക് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയുടെ വിവധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. മേല്‍വസ്ത്രം ഊരിമാറ്റി, പാതിഭാഗം നഗ്നരായാണ് സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയത്.

കറുത്ത പെണ്ണുങ്ങള്‍

അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ അക്രമങ്ങള്‍ പതിവാണ്. കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാവുന്നുണ്ട്.

ബ്ലാക്ക് ഔട്ട് കലക്ടീവ്

ബ്ലാക്ക്ഔട്ട് കലക്ടീവ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ സമരങ്ങള്‍ അരങ്ങേറുന്നത്.

കൊല്ലപ്പെട്ട പെണ്‍കുട്ടി

അടുത്തിടെ ഒരു കറുത്ത വര്‍ഗ്ഗക്കാരിയായ പെണ്‍കുട്ടി കൂടി പോലീസിന്റെ അതിക്രമത്തില്‍ കൊല്ലപ്പെട്ടു. ഇതായിരുന്നു പെട്ടെന്ന് സമരം തുടങ്ങാനുള്ള കാരണം.

ന്യൂയോര്‍ക്കില്‍ തുടക്കം

മെയ് 20 ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ ആയിരുന്നു പ്രതിഷേധത്തിന്റെ തുടക്കം.പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ ബന്ധുക്കള്‍ സമരത്തില്‍ പങ്കെടുത്തു.

സേ ഹെര്‍ നെയിം

സേ ഹെര്‍ നെയിം എന്ന ഹാഷ്ടാഗും ബോര്‍ഡുകളും ആയിട്ടായിരുന്നു പ്രതിഷേധക്കാര്‍ എത്തിയത്.

ആരും അറിയുന്നില്ലേ

കറുത്ത വര്‍ഗ്ഗാക്കാരായ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു മാധ്യമങ്ങളും അറിയുന്നില്ലേ എന്നാണ് ഇവരുടെ ചോദ്യം.

കുറ്റക്കാര്‍ രക്ഷപ്പെടുന്നു

പോലീസ് അതിക്രമത്തില്‍ തങ്ങളുടെ സ്ത്രീകള്‍ കൊല്ലപ്പെടുമ്പോഴെല്ലാം കുറ്റവാളികള്‍ ഒടുവില്‍ രക്ഷപ്പെടുന്ന കാഴ്ചയാണ് കാണുന്നതെന്ന് ഇവര്‍ പരിതപിയ്ക്കുന്നു.

ശരീരംകാട്ടി പ്രതിഷേധം

അവസാനത്തെ വഴി എന്ന രീതിയില്‍ ആണ് ഇവര്‍ ശരീരം പ്രദര്‍ശിപ്പിച്ച് പ്രതിഷേധിയ്ക്കാന്‍ ഇറങ്ങിയിരിയ്ക്കുന്നത്.

English summary
Members of the BlackOUT Collective blocked Market Street in San Francisco on May 21. Protesters in cities across the country staged various actions over the course of two days this week in order to bring attention to state violence inflicted upon black women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X