കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേശ്യാലയത്തില്‍ റെയ്ഡ്, അകത്തായത് കോളേജ് അധ്യാപകന്‍

Google Oneindia Malayalam News

ഹൈദരാബാദ്: പ്രത്യേക പോലീസ് സംഘം വേശ്യാലയത്തില്‍ നടത്തിയ റെയ്ഡില്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. സൈഫാബാദിലെ ബിരുദാനന്തര ബിരുദ കോളേജിലെ അധ്യാപകനാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ചൈതന്യപുരിയിലായിരുന്നു റെയ്ഡ്. ഇവിടെ നിന്നും ഒരു ലൈംഗികത്തൊഴിലാളിയെ പോലീസ് സംഘം രക്ഷിച്ചു.

ഇടപാടുകാരുടെ വേഷത്തിലെത്തിയാണ് പ്രത്യേക പോലീസ് സംഘം വേശ്യാലയത്തില്‍ റെയ്ഡ് നടത്തിയത്. ചൈതന്യപുരിയിലെ ലക്ഷ്മി നരസിംഹ നിലയത്തിലെ ഫഌറ്റ് നമ്പര്‍ 31ലായിരുന്നു റെയ്ഡ്. ഇവിടത്തെ സ്ഥിരം സന്ദര്‍ശകനായ കോളേജ് അധ്യാപകന്‍ ബൊക്കാ സുരേന്ദ്ര റെഡ്ഡി എന്ന 48 കാരനാണ് പോലീസിന്റെ പിടിയിലായത്. വേശ്യാലയം നടത്തിപ്പുകാരിയായ 37കാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.

arrest.

തന്നെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തോട് ഇയാള്‍ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഐഡന്റിറ്റി കാര്‍ഡ് വലിച്ചെറിഞ്ഞ ഇയാള്‍ താനൊരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയാണ് എന്നാണ് പോലീസിനോട് പറഞ്ഞത്. ഇവിടെ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഐഡന്റിറ്റി കാര്‍ഡ് പോലീസിന് കിട്ടി.

15000 രൂപ, സെല്‍ഫോണുകള്‍, ഒരു ബൈക്ക് എന്നിവയും പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തു. 28 കാരിയായ ലൈംഗികത്തൊഴിലാളിയെയാണ് ഇവിടെ നിന്നും രക്ഷപ്പെടുത്തിയത്. ഇവര്‍ ഇപ്പോള്‍ പോലീസിന്റെ സംരക്ഷണയിലാണ്.

English summary
Raid on brothel in Hyderabad: College professor arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X