കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹദിവസം വധു വരനെ പോലീസില്‍ പിടിപ്പിച്ചു!

Google Oneindia Malayalam News

വാരണാസി: തന്നെ ബലാത്സംഗം ചെയ്ത ആളെത്തന്നെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിയോട് ഗ്രാമപഞ്ചായത്ത് തലവന്‍മാര്‍ ആവശ്യപ്പെട്ടത്. അവരുടെ തീരുമാന പ്രകാരം തന്നെ വിവാഹവും നിശ്ചയിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മനസില്‍ വേറെ ചില കണക്കുകൂട്ടലുകളായിരുന്നു. വിവാഹ ദിവസം പെണ്‍കുട്ടി ധൈര്യത്തോടെ പറഞ്ഞു എന്നെ പീഡിപ്പിച്ച ഇയാളെ എനിക്ക് വേണ്ട എന്ന്.

അവിടം കൊണ്ടും തീര്‍ന്നില്ല, പോലീസിനെ അറിയിച്ച് തന്നെ, ബലാത്സംഗം ചെയ്ത ആളെ അറസ്റ്റ് ചെയ്യിച്ച ശേഷമേ പെണ്‍കുട്ടി അടങ്ങിയുള്ളൂ. വാരണാസിയിലെ സജോയി ഗ്രാമത്തിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹത്തിന് വേണ്ടി വരനും കൂട്ടരും തയ്യാറെടുക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാനായി പോലീസ് സംഘം എത്തിയത്.

arrested

ഫെബ്രുവരി 21 നാണ് പെണ്‍കുട്ടിയെ സ്വന്തം സമുദായത്തില്‍ പെട്ട യുവാവ് ബലാത്സംഗം ചെയ്തത്. ജാസ്‌ന പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പെണ്‍കുട്ടിയോട് ചോദിക്കുക പോലും ചെയ്യാതെ ഗ്രാമത്തലവന്മാര്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടു. ബലാത്സംഗം ചെയ്ത യുവാവ് തന്നെ പെണ്‍കുട്ടിയെ വിവാഹം ചെയ്യുക.

പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതില്‍ നിന്നും ഇടയ്ക്ക് വെച്ച് ഇയാള്‍ പിന്മാറി. പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി കൊടുക്കുകയും ചെയ്തു. എന്നാല്‍ പരാതി സ്വീകരിക്കുന്നതിന് പകരം പ്രശ്‌നം രമ്യമായി ഒതുക്കിത്തീര്‍ക്കാനായിരുന്നു പോലീസിന്റെ ശ്രമം. മാര്‍ച്ച് 24 ന് വിവാഹദിവസം വരെ പോലീസ് അറസ്റ്റ് ചെയ്തതോടെ സംഭവ പരമ്പരയ്ക്ക് അവസാനമായി.

English summary
Rape survivor refuses to marry ‘rapist’ groom on wedding day, gets him arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X