കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് മൊബൈലില്‍ പകര്‍ത്തി, മൊബൈല്‍ കണ്ട പൊലീസ് ഞെട്ടി

  • By Meera Balan
Google Oneindia Malayalam News

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പടെ അഞ്ച് പ്രതികളാണുള്ളത്. ഭാവ്‌നഗര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മുന്‍പ് പലതവണയും പെണ്‍കുട്ടികള്‍ പ്രതികളുടെ പീഡനത്തിന് ഇരയായിട്ടുണ്ട്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചശേഷം ഭീഷണിപ്പെടുത്തിയാണ് വീണ്ടും പീഡനത്തിന് ഇരയാക്കിയത്. പൊലീസ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കിലും ചിത്രങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഫോണിലെ എല്ലാ വിവരങ്ങളും കണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭാവ്‌നഗര്‍ സ്വദേശികളാണ് പെണ്‍കുട്ടികളും പ്രതികളും. സംഭവത്തിന് ശേഷം രണ്ട് പെണ്‍കുട്ടികള്‍ മറ്റൊരു നഗരത്തിലേയ്ക്ക് ചേക്കേറി.

Crime

പീഡനത്തിന് ഇരയായവരില്‍ രണ്ട് കുട്ടികള്‍ ബന്ധുക്കളാണ്. ഇവരില്‍ ഒരാളാണ് അമ്മയോട് പീഡന വിവരം പറഞ്ഞത്. പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പോലും വഷളാവുന്ന് അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തുമായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതികളുടെ ഫോണില്‍ നിന്ന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തത് ഞെട്ടിച്ചുവെന്നും പൊലീസ്. എസ്ഡി കാര്‍ഡുകള്‍ പ്രതികള്‍ ഒളിപ്പിച്ചിരിയ്ക്കാമെന്നും പൊലീസ്.

അശ്വിന്‍ ചകാന (19), വിപുല്‍ ജാദവ് (18), മെഹൂല്‍ ചോള, എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയുമാണ് അറസ്റ്റിലായത്. ഒളിവിലായ മറ്റൊരു പ്രതിയ്ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. പിടിയിലായവരെ വൈദ്യപരിശോധനയ്ക്ക് അയച്ചു.

English summary
Rapists filmed minor dalit girls during crime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X