കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാലിറ്റി ഷോ താരം നടിയെ ബലാത്സംഗം ചെയ്തതായി പരാതി

  • By Kishor
Google Oneindia Malayalam News

വിവാഹ വാഗ്ദാനം നല്‍കി റിയാലിറ്റി ഷോ താരം തന്നെ ബലാത്സംഗം ചെയ്തതായി നടിയുടെ പരാതി. ഇന്ത്യന്‍ ടെലിവിഷന്‍ ഷോകളില്‍ പ്രശസ്തനായ യാഷ് പണ്ഡിറ്റിനെതിരെയാണ് ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ്. റിയാലിറ്റി ഷോ താരവും ടെലിവിഷന്‍ നടനുമായ പണ്ഡിറ്റ് തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് നടി പോലീസിനോട് പറഞ്ഞത്.

ഒരു ടി വി പ്രോഗ്രാമിന്റെ സെറ്റില്‍ വെച്ചാണത്രെ 28 കാരിയായ പരാതിക്കാരി യാഷ് പണ്ഡിറ്റിനെ കണ്ടുമുട്ടിയതത്രെ. പരിചയം പ്രണയമായി വളര്‍ന്നു. തന്റെ വീട്ടുകാരെ പരിചയപ്പെടുത്താം എന്ന് പറഞ്ഞ് രണ്ടുതവണ യാഷ് പണ്ഡിറ്റ് നടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിട്ടുണ്ടത്രെ. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട് എന്ന് നടി പരാതിയില്‍ പറയുന്നു.

actress

രണ്ടാമത്തെ തവണ വീട്ടിലേക്ക് പോയതിന് ശേഷമാണ് യാഷ് പണ്ഡിറ്റ് നടിയെ അവഗണിക്കാന്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് നടി പോലീസില്‍ പരാതി നല്‍കിയത്. യാഷ് പണ്ഡിറ്റിന്റെ കുടുംബക്കാര്‍ വലിയ സ്വാധീനമുള്ളതിനാല്‍ പരാതി നല്‍കിയിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ല എന്ന് നടി ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞതായി എമിറേറ്റ്‌സ് 24/7 റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാളി സിനിമകളിലും ടി വി റിയാലിറ്റി ഷോകളിലും സജീവ സാന്നിധ്യമാണ് യാഷ് പണ്ഡിറ്റ്.

English summary
Reality TV star booked for raping, physically assaulting actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X