കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക അടിമത്തം മതധര്‍മ്മം, ഐസിസുകാരന്‍റെ ഭാര്യ പറയുന്നത് കേള്‍ക്കൂ

  • By Meera Balan
Google Oneindia Malayalam News

ബാഗ്ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ലോകത്തെ അറിയിക്കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിയ്ക്കുന്ന മാഗസിനായ ദാബിഖ് പാശ്ചാത്യ മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നു. ദാബിഖില്‍ ജിഹാദി വധുവായ ഉംസുമയ്യ അല്‍ മുഹാജിറ, മിഷേല്‍ ഒബാമയെ വേശ്യയെന്ന് വിളിച്ചത് വാര്‍ത്തായിയരുന്നു. ഇപ്പോഴിതാ ലൈംഗികാടിമത്വം മതധര്‍മ്മമാണെന്നാണ് സുമയ്യയുടെ പുതിയ ലേഖനത്തില്‍ പറയുന്നത്.

അഞ്ച് പേജുള്ള ലേഖനത്തില്‍ ഐസിസുകാര്‍ യസീദി പെണ്‍കുട്ടികളോട് നടത്തുന്ന ലൈംഗികാതിക്രമങ്ങളെ ബലാത്സംഗമെന്നോ മറ്റോ വിശേഷിപ്പിയ്ക്കുന്നില്ല പകരം മതധര്‍മ്മമെന്നാണ് വിശേഷിപ്പിയ്ക്കുന്നത്. അവിശ്വാസികളെ കൊന്നൊടുക്കുകയും അവരുടെ ഉറ്റവരേയും ഉടയവരേയും വാളിന്‍ മുനയാല്‍ ആടുകളെപ്പോലെ തെളിച്ച് കൊണ്ട് വരികയുമാണ് തങ്ങളെന്നും സുമയ്യ പറയുന്നു. ആദ്യത്തെ ലൈംഗികാടിമയെ തന്റെ വീട്ടിലേയ്ക്ക് എത്തിച്ച ദിവസത്തെപ്പറ്റിയും ഇവര്‍ ലേഖനത്തില്‍ പറയുന്നു.

ഉംസുമയ്യയുടെ ലേഖനം

ഉംസുമയ്യയുടെ ലേഖനം

ദാബിഖില്‍ ഒബാമയെ വേശ്യയെന്ന് വിളിച്ച സുമയ്യയാണ് ലൈംഗികാടിമത്വം മതധര്‍മ്മമെന്ന് പറയുന്നത്. പാശ്ചാത്യ വേശ്യകളെക്കാള്‍ നല്ലത് യസീദി അടിമകള്‍ ആണെന്നും ലേഖനത്തില്‍ പറയുന്നു

അവിശ്വാസികളാണ്

അവിശ്വാസികളാണ്

ഖുറാന്‍ അനുസരിച്ച് ലൈംഗികാടിമയാക്കപ്പെട്ട യസീദി സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ധാര്‍മ്മിക പ്രവര്‍ത്തിയാണെന്നാണ് സുമ്മയ പറയുന്നത്. 'ലൈംഗികാടിമയോ വേശ്യയോ' എന്ന ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്

നുണക്കഥകള്‍

നുണക്കഥകള്‍

യസീദി പെണ്‍കുട്ടികളെ സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ വരുന്ന കഥകളില്‍ ഏറെയും വളച്ചൊടിയ്ക്കപ്പെട്ടവയാണത്രേ

മതം മാറ്റമില്ല

മതം മാറ്റമില്ല

യസീദി പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും പലരും സ്വമനസാലേ പഴയ മതം ഉപേക്ഷിയ്ക്കാന്‍ തയ്യാറായതാണെന്നും സുമയ്യ പറയുന്നു.

ലൈംഗിക കമ്പോളത്തെ

ലൈംഗിക കമ്പോളത്തെ

ഐസിസിന്റെ ലൈംഗിക കമ്പോളത്തെ പൂര്‍ണമായും ന്യായീകരിയ്ക്കുന്നതാണ് ലേഖനം

English summary
ISIS jihadi bride who justifies kidnapping and abusing Yazidi girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X