കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം: പ്രതിയ്ക്ക് ശിക്ഷ 500 രൂപയും 25 കിലോ അരിയും

  • By Meera Balan
Google Oneindia Malayalam News

റായ്പൂര്‍: ബലാത്സംഗത്തിന് വധശിക്ഷ നല്‍കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ ബലാത്സംഗം കേസിലെ പ്രതിയ്ക്ക് വിധിച്ച ശിക്ഷ പ്രതിഷേധത്തിനിടയാക്കുന്നത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയ്ക്ക് പ്രതി 500 രൂപയും മാസം 25 കിലോ അരിയും നല്‍കണമെന്നായിരുന്നു ശിക്ഷ വിധിച്ചത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ മണ്ഡലത്തിലാണ് ബലാത്സംഗത്തിന് ഇത്തരമൊരു ശിക്ഷ വിധിച്ചത്. നാട്ടുകൂട്ടമാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ നാട്ടുകൂട്ടത്തെ അറിയിച്ചു. തുടര്‍ന്ന് ഗ്രാമത്തലവനാണ് ഇത്തരമൊരു ശിക്ഷ വിധിച്ചത്.

Rape

അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. പണവും അരിയും മാസം തോറും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിച്ചു കൊടുക്കണമെന്നായിരുന്നു ഉത്തരവ്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അതിനാലാണ് ശിക്ഷയില്‍ ഇത്തരൊമരു ഇളവ് വരുത്തിയതെന്ന് നാട്ടുകൂട്ടം അഭിപ്രായപ്പെട്ടു. ഉത്തരവ് പ്രകാരമുളഌകാര്യങ്ങള്‍ കൃത്യമായി ചെയ്യാതിരുന്നാല്‍ കേസ് പൊലീസിന് കൈമാറുമെന്നും നാട്ടുകൂട്ടം അറിയിച്ചിട്ടുണ്ട്.

English summary
Rs 500 fine for rapist in Raipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X