കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ: 32കാരിയായ റഷ്യന്‍ ടൂറിസ്റ്റിനെ ബീച്ചിലും ആശുപത്രിയിലും പീഡിപ്പിച്ചു

Google Oneindia Malayalam News

പനാജി: 32 കാരിയായ റഷ്യന്‍ വിനോദസഞ്ചാരിയെ ഗോവ ബീച്ചില്‍ വെച്ച് ബലാത്സഗം ചെയ്തു. തീര്‍ന്നില്ല, വൈദ്യ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ ഹാജരാക്കിയ ഇവരെ സീനിയര്‍ മെഡിക്കല്‍ ഓഫീസറും ലൈംഗികമായി ഉപദ്രവിച്ചതായി പരാതിയുണ്ട്. റഷ്യന്‍ യുവതിയുടെ പരാതിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

അജ്ഞാതനായ ഒരാള്‍ തന്റെ പണവും മറ്റും മോഷ്ടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് റഷ്യന്‍ യുവതിയുടെ പരാതി. ഒക്‌ടോബര്‍ 20 ന് ബാഗ ബീച്ചില്‍ വെച്ചായിരുന്നത്രെ സംഭവം. അവധിക്കാലം ചെലവഴിക്കാനായി ഗോവയിലെത്തിയതായിരുന്നു ഇവരെന്ന് ലീഗല്‍ അഡൈ്വസര്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.‌

rape-protest

പരാതിയെ തുടര്‍ന്ന് പോലീസ് വൈദ്യ പരിശോധനയ്ക്കായി ഇവരെ പനാജിയിലെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ഒക്ടോബര്‍ 21നായിരുന്നു ഇത്. രണ്ട് തവണ ഇവരെ അവിടെ പരിശോധിച്ചു. ആദ്യം വനിതാ ഡോക്ടറും പിന്നീട് പുരുഷ ഡോക്ടറുമാണ് യുവതിയെ പരിശോധിച്ചത്. പരിശോധനയ്ക്കിടെ ഡോക്ടര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഇവരുടെ പരാതി.

ഒക്ടോബര്‍ 16 നാണ് ഇവര്‍ ഗോവയിലെത്തിയത്. അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് പരാതിക്കാരിയായ റഷ്യന്‍ യുവതി തിരിച്ചുപോയി എന്ന് അവരുടെ ലീഗല്‍ അഡൈ്വസര്‍ പറഞ്ഞു. ഇംഗ്ലീഷ് സംസാരിക്കാന്‍ അത്ര വശമില്ലാത്ത ഇവര്‍ സഹായിയുമായാണ് പോലീസ് സ്‌റ്റേഷനിലെത്തിയതത്രെ. ചീഫ് മെഡിക്കല്‍ ഓഫീസര്‍ റാങ്കിലുള്ള ആളാണ് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

English summary
32 year old Russian tourist alleges molestation in Goa. She was allegedly molested first at a beach and later at Goa Medical College and Hospital in Panaji by a senior medical officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X