കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ വിനോദ സഞ്ചാരിക്ക് പീഡനം, ഒന്നല്ല... രണ്ട് തവണ

  • By Soorya Chandran
Google Oneindia Malayalam News

പനാജി: ഗോവയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയ റഷ്യന്‍ വിനോദ സഞ്ചാരിയെ പീഡിപ്പിച്ചതായി പരാതി. ഒരു ദിവസം തന്നെ രണ്ട് തണയാണ് ഈ റഷ്യന്‍ വനിതക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത്.

32 കാരിയായ റഷ്യന്‍ യുവതിക്ക് ആദ്യം പീഡനമേറ്റത് ഗോവയിലെ ബീച്ച് സൗന്ദര്യം ആസ്വദിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു. ഈ സംഭവത്തില്‍ പരാതി അറിയച്ചതിനെ തുടര്‍ന്ന് വൈദ്യ പരിശോധനക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടേയും ഇവര്‍ പീഡിപ്പിക്കപ്പെട്ടു.

Gang Rape

റഷ്യയിലെ മിന്‍സ്‌ക് സ്വദേശിനിയാണ് പരാതിക്കാരി. ഒക്ടോബര്‍ 20നാണ് രാത്രി 12 മണിയോടെയാണ് ഇവര്‍ ബാഗ ബീച്ചില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ കയ്യിലുണ്ടായിരുന്ന സാധനങ്ങള്‍ അക്രമി തട്ടിയെടുക്കുകയും ചെയ്തു. പരാതി നല്‍കിയപ്പോള്‍ വൈദ്യ പരിശോധനക്ക് വിധേയയാകാന്‍ പോലീസ് പറഞ്ഞു.

ഇതേ തുടര്‍ന്ന് പരിശോധനക്കായി ഒക്ടോബര്‍ 21 ന് ഗോവ മെഡിക്കല്‍ കോളേജിലെത്തി. ആദ്യം ഒരു വനിത ഡോക്ടര്‍ പരിശോധിച്ചു. പിന്നെ ഒരു പുരുഷ ഡോക്ടറും രണ്ടാമതായി പരിശോധിച്ച പുരുഷ ഡോക്ടറും തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

പെണ്‍സുഹൃത്തിനൊപ്പമാണ് ഇവര്‍ ഗോവയിലെത്തിയത്. ഒക്ടോബര്‍ 16 മുതല്‍ ഇവര്‍ ഗോവയിലുണ്ട്.

എന്തായാലും സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് എടുത്തിട്ടുള്ളത്. ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ ആരോഗ്യമന്ത്രാലയം മെഡിക്കല്‍ കോളേജ് അധികൃതരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Russian Tourist molested two times in Goa; complaint registered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X