കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിയുമായി 'ബന്ധ'പ്പെട്ടതിന് ആ ടീച്ചര്‍ക്കെതിരെ പിന്നേയും കേസ്

  • By Soorya Chandran
Google Oneindia Malayalam News

മക്കോമ്പ്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് കോടതി പതിനഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച അധ്യാപികയ്‌ക്കെതിരെ പിന്നേയും കേസ്. അമേരിക്കയിലെ മക്കോമ്പ് കൗണ്ടിയിലാണ് സംഭവം.

വിവാഹിതയായ 30 കാരിയാണ് കാതറിന്‍ റോന്‍ക് എന്ന അധ്യാപിക. ഇവര്‍ ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നായിരുന്നു കേസ്. 15 കാരനായ വിദ്യാര്‍ത്ഥി ആയിരുന്ന അത്.

Class Room

ക്ലാസ്സ് മുറിയില്‍ ഇടവേളകളിലായിരുന്നു അധ്യാപിക വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ടിരുന്നത്. ഇത് പല തവണ ആവര്‍ത്തിച്ചു എന്നാണ് അന്വേഷണത്തില്‍ തെളിയിക്കപ്പെട്ടത്. വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വച്ചും കാറില്‍ വച്ചും ഇവര്‍ ബന്ധപ്പെട്ടിരുന്നതായും തെളിഞ്ഞു.

ഓക്ക്‌ലാന്റ് കൗണ്ടിയില്‍ ആണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇപ്പോള്‍ മക്കോമ്പ് കൗണ്ടിയിലും അധ്യാപികയ്‌ക്കെതിരെ സമാനമായ കുറ്റം ചുമത്തിയിരിയ്ക്കുകയാണ് . മക്കോമ്പ് കൗണ്ടിയില്‍ വച്ചും ഇവര്‍ വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ടിട്ടുണ്ടത്രെ.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ആയിരുന്നു കാതറിനെ കോടതി 15 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ഇപ്പോള്‍ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ ശിക്ഷാകാലാവധി ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

English summary
Married Catholic school teacher pleads guilty to MORE sex charges after being sentenced to 15 years prison in March.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X