കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് പെണ്‍വാണിഭ സംഘം അറസ്റ്റില്‍, സംഘത്തിലെ 8 സ്ത്രീ കളും...ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്

  • By ജാനകി
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വലിയതുറയിലേയ്ക്ക് പോകുന്ന റോഡില്‍ ഒരു സ്വകാര്യ ഹോട്ടലില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ എട്ട് പേര്‍ സ്ത്രീകളാണ്. കൈരളി ന്യൂസ് ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അഞ്ചുമാസത്തിലേറെയായി സംഘം ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്നത്രേ. ആവശ്യക്കാരില്‍ നിന്ന് 1500 രൂപ മുതല്‍ 5000 രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നു. റെയ്ഡില്‍ 8000 രൂപയും ഇടപാടിന് ഉപയോഗിച്ച ഫോണുകളും സിം കാര്‍ഡുകളും പൊലീസ് പിടികൂടിയിട്ടുണ്ട്.

ഇടനിലക്കാര്‍

ഇടനിലക്കാര്‍

സംഘത്തില്‍ എട്ട് സ്ത്രീകളാണുള്ളത്. 18 പേരാണ് പിടിയിലായത്. സംഘത്തിലെ പ്രധാന ഇടനിലക്കാരിയായ പള്ളിത്തുറ സ്വദേശിനി താഹിറ, ലോഡ്ജ് മാനേജര്‍, അക്കൗണ്ടന്റ്, സഹായി എന്നിവരും അറസ്റ്റിലായി.

ഫോണ്‍ മുഖാന്തിരം

ഫോണ്‍ മുഖാന്തിരം

കല, സന എന്നീ പേരുകളില്‍ താഹിറയാണ് ഫോണ്‍ മുഖാന്തിരം ആവശ്യക്കാരെ കണ്ടെത്തി പണം വാങ്ങിയ ശേഷം കേന്ദ്രത്തില്‍ എത്തിയ്ക്കുന്നത്. മുമ്പ് തിരുമലയില്‍ നിന്നും പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പിടിയിലായത്

പിടിയിലായത്

കൊല്ലം സ്വദേശി അനില്‍ കുമാര്‍ (30), കൊച്ചുതോപ്പ് സ്വദേശി വിജയന്‍ (45), ചന്തവിള സ്വദേശി സുരേഷ് കുമാര്‍ (55), ഇലിപ്പോട് സ്വദേശി വരുണ്‍ (33), കവടിയാര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍ (45), മലയിന്‍കീഴ് സ്വദേശി കിരണ്‍ ബാബു (23), മലയം സ്വദേശി ഫൈസല്‍ (25), തൃക്കണ്ണാപുരം സ്വദേശി കിരണ്‍ ബാബു (23), മലയം സ്വദേശി ഷിബു(34), പാലക്കാട് സ്വദേശി ഗോപാലകൃഷ്ണന്‍ (65) തുടങ്ങിയവരാണ് പിടിയിലായത്.

മൊബൈല്‍...

മൊബൈല്‍...

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭമാണ് സംഘം നടത്തിയത്.

മുമ്പും

മുമ്പും

അറസ്റ്റിലായ സ്ത്രീകളില്‍ പലരും മുമ്പും ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊലീസ് പിടിയിലായിട്ടുണ്ട്

കഴക്കൂട്ടം കേന്ദ്രീകരിച്ചു

കഴക്കൂട്ടം കേന്ദ്രീകരിച്ചു

കഴക്കൂട്ടം ഉള്‍പ്പടെയുള്ള നഗരത്തിലെ മിക്ക ഭാഗങ്ങളിലും ആവശ്യക്കാര്‍ത്ത് സ്ത്രീകളെ ഇവര്‍ എത്തിച്ച് കൊടുത്തിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം പൊലീസ് നടത്തിവരികയാണ്.

English summary
Sex racket busted in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X