കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ പീഡിപ്പിയ്ക്കുന്നതില്‍ ഒന്നാം സ്ഥാനം മലപ്പുറത്തിന്?

Google Oneindia Malayalam News

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. എന്നാല്‍ കുട്ടികള്‍ക്ക് നേര്‍ക്കുള്ള പീഡനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

അതിനിടയിലാണ് പന്ത്രണ്ടുകാരിയെ മാതാപിതാക്കള്‍ തന്നെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചു എന്ന വാര്‍ത്ത മലപ്പുറത്ത് നിന്ന് വരുന്നത്. സമാനമായ മറ്റൊരു സംഭവവും മലപ്പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

സംസ്ഥാനത്ത് ഈ വര്‍ഷം കുട്ടികള്‍ക്ക് നേര്‍ക്കുണ്ടായ ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തില്‍ മലപ്പുറം തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ഒമ്പത് മാസം

ഒമ്പത് മാസം

2015 ല്‍ ആദ്യത്തെ ഒമ്പത് മാസത്തെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. കുട്ടികള്‍ക്കെതിരെ 1,139 കേസുകളാണത്രെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

മലപ്പുറവും കോഴിക്കോടും

മലപ്പുറവും കോഴിക്കോടും

മലബാര്‍ ജില്ലകളായ മലപ്പുറവും കോഴിക്കോടും ആണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. മലപ്പുറത്ത് മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 143 കേസുകള്‍.

തിരുവനന്തപുരവും ഉണ്ട്

തിരുവനന്തപുരവും ഉണ്ട്

തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 112 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോടും ഇത്രയും കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കേസുകള്‍ കൂടി

കേസുകള്‍ കൂടി

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടിക്കൊണ്ടിരിയ്ക്കുകയാണ്. 2013 ല്‍ 1002 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.

മലപ്പുറത്ത് കൂടുന്നു

മലപ്പുറത്ത് കൂടുന്നു

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ മലപ്പുറം ജില്ലയില്‍ കൂടി വരികയാണത്രെ. ഇത്തരം കേസുകള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത് കോട്ടയം ജില്ലയിലാണ്.

English summary
Sexual atrocities against children increases-report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X