ഹോര്‍ട്ടികോര്‍പ്പ് ചെയര്മാന് പീഡിപ്പിക്കാന്‍ ശ്രമിച്ചു... കോണ്‍ഗ്രസ്സുകാരിയുടെ പരാതി
തിരുവനന്തപുരം: കോണ്‍ഗ്രസ്സുകാരനായ ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനെതിരെ കോണ്‍ഗ്രസ്സുകാരിയുടെ പരാതി. പീഡന ശ്രമത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.
ഹോര്‍ട്ടികോര്‍പ്പ് ചെയര്മാന് ആയ ലാര്‍ വര്‍ഗ്ഗീസ് കല്പകവാടിക്കെതിരെയാണ് പരാതി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി കൂടിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു എന്നും പരാതിയിലുണ്ട്. കര്‍ഷക കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഹോര്‍ട്ടികോര്‍പ്പില്‍ ജോലി നല്‍കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അഞ്ച് ലക്ഷം രൂപ നല്‍കിയത്. കര്‍ഷ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആയ കെ സനിലിനാണ് പണം നല്‍കിയത്.
ഇതിന് ശേഷം ബയോഡാറ്റയുമായി കല്പകവാടിയുടെ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ് പീഡന ശ്രമം ഉണ്ടായത്. കല്‍പ്പകവാടിയും സനിലും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. പീഡന ശ്രമത്തിനും വിശ്വാസ വഞ്ചനക്കും രണ്ട് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ പരാതിക്കാരിയുടെ ആരോപണം ലാര്‍ വര്‍ഗ്ഗീസ് കല്പകവാടി നിഷേധിച്ചു. പരാതി ഉന്നയിച്ച യുവതിയെ അറിയില്ലെന്നും അവരെ കണ്ടിട്ടുപോലും ഇല്ലെന്നുമാണ് കല്പകവാടിയുടെ പ്രതികരണം.