കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനഞ്ചുകാരിയുമായി സെക്‌സ്; ഇന്ത്യന്‍ ടെക്കിക്ക് സിങ്കപ്പൂരില്‍ 20 മാസം തടവുശിക്ഷ

  • By Anwar Sadath
Google Oneindia Malayalam News

ജോലി ആവശ്യാര്‍ഥം സിങ്കപ്പൂരില്‍ താമസിക്കവെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കുറ്റത്തില്‍ ഇന്ത്യക്കാരനായ യുവാവിന് സിങ്കപ്പൂര്‍ കോടതി 20 മാസം ജയില്‍ ശിക്ഷ വിധിച്ചു. സച്ചിന്‍ പ്രവീണ്‍(39) എന്ന ഐടി ജീവനക്കാരനാണ് ശിക്ഷ ലഭിച്ചത്. പതിനാറുവയസില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ.

2011ലാണ് സച്ചിന്‍ സിങ്കപ്പൂരിലെത്തുന്നത്. അവിടെവെച്ച് ഒരു പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് കേസിന് ആസ്പദമായ സംഭവം.2014 ഡിസംബറിലാണ് പോലീസിന് പരാതി ലഭിക്കുന്നത്. പെണ്‍കുട്ടിയുടെ ആന്റി ഫേസ്ബുക്ക് സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് സെക്‌സിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മറ്റൊരു യുവാവുമായും പെണ്‍കുട്ടി സെക്‌സ് ചാറ്റി നടത്തിയതായും കണ്ടെത്തിയിരുന്നു.

jail

ഫേസ്ബുക്കില്‍ പരിചയപ്പെട്ടതിന്റെ പിറ്റേദിവസം യുവാവ് പെണ്‍കുട്ടിയെ അയാളുടെ താമസസ്ഥലത്തേക്ക് ക്ഷണിച്ചിരുന്നു. പെണ്‍കുട്ടി സ്ഥലത്തെത്തിയപ്പോള്‍ സച്ചിന്‍ പ്രായം അന്വേഷിച്ചു. 16 എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. സെക്‌സില്‍ താത്പര്യമുണ്ടെന്ന് സച്ചിന്‍ അറിയിച്ചതോടെ പെണ്‍കുട്ടി സമ്മതിക്കുകയും ചെയ്തു.

എന്നാല്‍, 15 വയസുമാത്രമേ അന്ന് പെണ്‍കുട്ടിക്ക് പ്രായമുണ്ടായിരുന്നുള്ളു. താന്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നെന്ന് സച്ചിന്‍ കോടതിയില്‍ വാദിച്ചെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല. പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് തെളിവ് ശേഖരിക്കേണ്ടത് യുവാവിന്റെ ചുമതലയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 10 വര്‍ഷവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

English summary
Singapore; Indian national jailed for sex with minor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X