കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയ്ക്ക് മദ്യം നല്‍കി സാമൂഹ്യപ്രവര്‍ത്തക 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു

Google Oneindia Malayalam News

ഓക്‌ലന്‍ഡ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ സാമൂഹ്യപ്രവര്‍ത്തക ലൈംഗികമായി പീഡിപ്പിച്ചു. ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡിലാണ് സംഭവം. അലക്‌സിയ ജോസഫ് എന്ന 30 കാരിയാണ് 15 കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കുട്ടിയുടെയും അമ്മയുടെയും ഒപ്പം മദ്യപിച്ച് ശേഷമായിരുന്നു അലക്‌സിയ ജോസഫ് കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഭക്ഷണവും മദ്യപാനവും കഴിഞ്ഞ ശേഷം കുട്ടിയുടെ അമ്മയെ അലക്‌സിയ ജോസഫ് വീട്ടില്‍ കൊണ്ടുവിട്ടു. തുടര്‍ന്ന് ഒരു ഹോട്ടലില്‍ മുറിയെടുത്ത് കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. തന്റെ മെന്ററായ മൈക് കിംഗിനോടട് ആണ്‍കുട്ടി ഈ സംഭവം പറഞ്ഞതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്.

Love


ഓക്ലന്‍ഡ് പോലീസ് അലക്‌സിയ ജോസഫിനെതിരെ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് കേസ്. ഓക്ലന്‍ഡ് ജില്ലാ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. സംഭവം നടക്കുമ്പോള്‍ താന്‍ സാമാന്യത്തിലും അധികം മദ്യപിച്ചിരുന്നു എന്ന് അലക്‌സിയ ജോസഫ് അന്വേഷണ ഉദ്യാഗസ്ഥരോട് പറഞ്ഞു.

ആണ്‍കുട്ടിയോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന ആരോപണം ആദ്യമൊക്കെ അലക്‌സിയ ജോസഫ് നിഷേധിക്കുകയായിരുന്നു. കുട്ടിക്കൊപ്പം താന്‍ പുറത്തുപോയി എന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. പിന്നീട് താന്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നു എന്ന കാര്യം ഇവര്‍ സമ്മതിച്ചു. എന്നാല്‍ ലൈംഗിക ബന്ധം നടന്നിട്ടില്ല.

English summary
A well known female social worker is charged with having sex with a 15-year-old boy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X