കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമം?ഡ്രൈവര്‍ക്ക് നാട്ടുകാരുടെ വക തല്ല്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥിനിയായ യാത്രക്കാരിയ്ക്ക് നേരെ പീഡന ശ്രമം നടന്നതായി റിപ്പോര്‍ട്ട്. മൂന്നാറില്‍ നിന്നും പുലര്‍ച്ചെ തമ്പാനൂരില്‍ എത്തിയ ബസിലാണ് പീഡനം നടന്നത്. ബസിനുള്ളിലെ ലഗേജ് കാരിയറില്‍ നിന്ന് യാത്രക്കാരിയെ ബാഗെടുക്കാന്‍ സഹയിക്കുന്നതിനായി ഒപ്പം കൂടിയ ഡ്രൈവര്‍ കടന്നു പിടിച്ചതായാണ് വിവരം. പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സംഭവത്തെപ്പറ്റി പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല.

മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലാണ് സംഭവം. സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ഥിനികള്‍ക്കൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. ബാഗെടുക്കാന്‍ സഹായിച്ച ബസിന്റെ ഡ്രൈവര്‍ പിന്നില്‍ നിന്നും പെണ്‍കുട്ടിയെ കയറിപ്പിടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി സ്റ്റാന്‍ഡിലെ സുരക്ഷ ജീവനക്കാരെ വിവരം അറിയിച്ചു. സ്റ്റേഷന്‍മാസ്റ്ററുടെ മുറിയിലെത്തി കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ കേസുമായി മുന്നോട്ട് പോകാന്‍ പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും താത്പര്യമില്ല.

Rape

കെഎസ്ആര്‍ടിസി തമ്പാനൂര്‍ ഡിപ്പോ രജിസ്റ്ററില്‍ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഡ്രൈവര്‍ക്ക് നാട്ടുകാരുടെ തല്ല് കിട്ടിയതായും സൂചനയുണ്ട്. ഡ്രൈവര്‍ പെണ്‍കുട്ടിയോട് ക്ഷമ ചോദിച്ചു. പെണ്‍കുട്ടിയും സുഹൃത്തുക്കളും സ്ഥലം വിടുകയും ചെയ്തു. സംഭവം പൊലീസില്‍ അറിയിക്കാത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം വ്യാപകമാണ്.

English summary
Student molested by driver in KSRTC bus at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X