കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍റേണല്‍ മാര്‍ക്ക് വേണോ 'മാനം' വേണോ? കേരളത്തിലെ കൊളെജ് വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്റേണല്‍ മാര്‍ക്ക് വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഒരു കടമ്പ തന്നെയാണ്. പ്രത്യേകിച്ചും പ്രൊഫഷണല്‍ കോഴ്‌സുകളില്‍. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ കേരളത്തിലെ വിദ്യാര്‍ഥിനികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ? വിശ്വസിയ്ക്കുക മാത്രമല്ല ഞെട്ടിപ്പോകും അത്തരമൊരു റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിയ്ക്കുന്നത്.

ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ സംസ്ഥാനത്തെ കൊളെജുകളില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നതായാണ് റിപ്പോര്‍ട്ട്. ക്യാംമ്പസുകളിലെ ലിംഗനീതിയെ കുറിച്ച് പഠിയ്ക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച സമതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിയ്ക്കുന്നത്. കൊളെജുകളിലെ വനിത സെല്ലുകള്‍ സുതാര്യമായല്ല പ്രവര്‍ത്തിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്...

 കടമ്പ തന്നെ

കടമ്പ തന്നെ

ഇന്റേണല്‍ മാര്‍ക്ക് വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഒരു കടമ്പ തന്നെയാണ്. പ്രത്യേകിച്ചും പ്രൊഫഷണല്‍ കോഴ്‌സുകളില്‍.

ഞെട്ടിപ്പോകും

ഞെട്ടിപ്പോകും

ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ സംസ്ഥാനത്തെ കൊളെജുകളില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നതായാണ് റിപ്പോര്‍ട്ട്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍

ക്യാംമ്പസുകളിലെ ലിംഗനീതിയെ കുറിച്ച് പഠിയ്ക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച സമതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിയ്ക്കുന്നത്. കൊളെജുകളിലെ വനിത സെല്ലുകള്‍ സുതാര്യമായല്ല പ്രവര്‍ത്തിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്...

ഇവിടേയും

ഇവിടേയും

സര്‍വകലാശാലകളില്‍ പിഎച്ച്ഡി ഗൈഡുമാര്‍, കൊളെജ് അധ്യാപകര്‍ എന്നിവരില്‍ നിന്നും വിദ്യാര്‍ഥിനികള്‍ക്ക് ലൈംഗിക പീഡനം നേരിടേണ്ടി വരുന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലാണ് ചൂഷണം.

സദാചാര പൊലീസിംഗ്

സദാചാര പൊലീസിംഗ്

വിദ്യാര്‍ഥികളെ രക്ഷിയ്ക്കാനെന്ന പേരില്‍ സദാചാര പൊലീസിംഗ് ആണ് നടക്കുന്നതെന്നും സമിതി. പ്രൊഫസര്‍ മീനാക്ഷി ഗോപിനാഥ് അധ്യക്ഷയായ സമിതിയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

സര്‍ക്കാരിന് കൈമാറും

സര്‍ക്കാരിന് കൈമാറും

പെണ്‍കുട്ടികളെന്ന പേരിലുള്ള അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും ജന്‍ഡര്‍ ഓഡിറ്റിംഗ് നടത്തണമെന്നതുമുള്‍പ്പടെയുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് കൈമാറും.

English summary
College Students in kerala sexually abused for Internal Mark; Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X