കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ട:ഗര്‍ഭിണിയായ ഭാര്യ വീട്ടില്‍ പോയ തക്കത്തിന് അധ്യാപകന്‍ വിദ്യാര്‍ഥിനിയുമായി ഒളിച്ചോടി

  • By ജാനകി
Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ടയില്‍ അധ്യപകന്‍ വിദ്യാര്‍ഥിനിയുമായി ഒളിച്ചോടിയതായി പരാതി. ഒരു മാസത്തോളം വിദ്യാര്‍ഥിനിയെ ഒളിവില്‍ താമസിപ്പിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിലേയ്ക്ക് പോയ സാഹചര്യത്തിലാണ് അധ്യപകന്‍ വിദ്യാര്‍ഥിനിയുമായി മുങ്ങിയത്.

ചന്ദനപ്പള്ളി സ്വദേശി അച്ചു ടി തോമസ് (30) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. പ്രമുഖ കൊളെജില്‍ താത്ക്കാലിക അധ്യാപകനായിരുന്നു അച്ചു ടി തോമസ്. ഈ കാലത്ത് അടുപ്പത്തിലായ പെണ്‍കുട്ടിയുമായാണ് ഇയാള്‍ ഒളിച്ചോടിയത്.

27 കാരിയ്‌ക്കൊപ്പം

27 കാരിയ്‌ക്കൊപ്പം

കൊളെജില്‍ താത്ക്കാലിക അധ്യാപകനായിരിയ്‌ക്കെ അടുപ്പത്തിലായ വിദ്യാര്‍ഥിനിയ്‌ക്കൊപ്പമാണ് അധ്യാപകന്‍ ഒളിച്ചോടിയത്. കൊടുന്തറ സ്വദേശിനിയായ 27കാരിയാണ് ഒളിച്ചോടിയത്. കഴിഞ്ഞ മാസം 16ാം തീയതി മുതലാണ് യുവതിയെ കാണാതായത്. ഇവരുടെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.

മൊബൈല്‍

മൊബൈല്‍

യുവതിയുടെ മൊബൈലിലേയ്ക്ക് വന്ന കോളുകള്‍ പരിശോധനിച്ചപ്പോഴാണ് അധ്യപകന്റെ നമ്പര്‍ ലഭിച്ചത്. ഈ നമ്പര്‍ യുവതിയുടെ കൂട്ടുകാരി ഉപയോഗിച്ചിരുന്നതായിരുന്നു. ഇവര്‍ തന്റെ അധ്യാപകന് പിന്നീട് ഈ സിം നല്‍കുകയായിരുന്നു

പരാതി

പരാതി

ഒളിവില്‍ താമസിപ്പിച്ചു, ബലാത്സംഗം ചെയ്തു എന്നൊക്കെയാണ് അധ്യാപകനെതിരായ പരാതി

ഒരു സുഹൃത്തിന്റെ വീട്ടില്‍

ഒരു സുഹൃത്തിന്റെ വീട്ടില്‍

പന്തളത്തെ ഒരു പെണ്‍സുഹൃത്തിന്റെ വീട്ടില്‍ യുവതിയെ രഹസ്യമാക്കി താമസിപ്പിച്ചു. സുഹൃത്തിനോട് കള്ളം പറഞ്ഞാണ് യുവതിയെ ഇവിടെ പാര്‍പ്പിച്ചത്.

പിടിവീഴും

പിടിവീഴും

താന്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ അധ്യാപകന്‍ മുങ്ങാന്‍ ശ്രമിച്ചു. പക്ഷേ തിരുവനന്തപുരത്ത് വച്ച് അറസ്റ്റിലായി

ഭാര്യ

ഭാര്യ

ഗര്‍ഭിണിയായ ഭാര്യ വീട്ടിലില്ലാത്ത തക്കത്തിനാണ് പൂര്‍വ്വ വിദ്യാര്‍ഥിനിയുമായി അധ്യാപകന്‍ ഒളിച്ചോടിയത്.

ജോലി ഉപേക്ഷിച്ചു

ജോലി ഉപേക്ഷിച്ചു

കൊളെജിലെ ജോലി ഉപേക്ഷിച്ച് പല ബിസിനസുകളും ചെയ്‌തെങ്കിലും ഇയാള്‍ പരാജയപ്പെട്ടു

വൈദ്യ പരിശോധന

വൈദ്യ പരിശോധന

യുവതിയെ വൈദ്യ പരിശോധന നടത്തിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

English summary
Teacher elopes with former student in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X