കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍ സ്‌പെഷ്യല്‍ ട്യൂഷന്‍... പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

Google Oneindia Malayalam News

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ മുംബൈയില്‍ അറസ്റ്റില്‍. സ്‌കൂള്‍ അധ്യാപകനായ സന്ദീപ മഹേലെയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒന്നര മാസത്തോളം ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പരീക്ഷയില്‍ തോല്‍പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഒടുവില്‍ പെണ്‍കുട്ടി തന്നെയാണ് വീട്ടുകാരോട് വിവരം പറഞ്ഞത്.

Rape

സ്‌കൂളിലെ അധ്യാപകനായ സന്ദീപ് മഹേല വീട്ടില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററും നടത്തിയിരുന്നു. പരീക്ഷയില്‍ തോല്‍പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രെ ഇയാള്‍ തന്റെ സ്ഥാപനത്തില്‍ കുട്ടികളെ ചേര്‍ത്തിരുന്നത്.

പീഡിപ്പിയ്ക്കപ്പെട്ട പെണ്‍കുട്ടിയും ഇത്തരത്തിലാണ് ഇയാളുടെ ട്യൂഷന്‍ സെന്ററില്‍ എത്തുന്നത്. എല്ലാ കുട്ടികളും പോയതിന് ശേഷം 'സ്‌പെഷ്യല്‍ ട്യൂഷന്‍' എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് പീഡിപ്പിച്ചിരുന്നത്. സഹകരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പിയ്ക്കും എന്നായിരുന്നു ഭീഷണി. ഭീതി മൂലം പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ പീഡനം സഹിയ്ക്കവയ്യാതായപ്പോഴാണ് വീട്ടില്‍ വിവരമറിയിച്ചത്.

English summary
A 34 year old teacher is arrested for allegedly sexually assaulting a minor SSC student for over a month in Dombivli.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X