കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം ചെറുത്ത 17കാരിയെ ജീവനോടെ കത്തിച്ചുകൊന്നു!

  • By Kishor
Google Oneindia Malayalam News

ബലാത്സംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ ആക്രമിച്ച ഭോല എന്ന ചെറുപ്പക്കാരനെതിരെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി.

ഭോല പെണ്‍കുട്ടിയെ ഒരുപാട് നാളുകളായി ഉപദ്രവിക്കുന്നുണ്ടായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. ഇദ്ദേഹം തന്നെയാണ് സദര്‍ ബസാര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഭോലയ്‌ക്കെതിരെ പരാതി നല്‍കിയതും. ഭോലയ്‌ക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭോലയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സിറ്റി പോലീസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദി പറഞ്ഞു.

rape

ചൊവ്വാഴ്ചയാണ് ഭോല പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ആടിനെ മേയ്ക്കാനും അമ്മ വിറക് വെട്ടാനുമായി പുറത്തുപോയിരിക്കുകയായിരുന്നു. വീട്ടിലെത്തിയ ഭോല പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും അശ്ലീല കമന്റുകള്‍ പാസാക്കുകയും ചെയ്തു. ബലാത്സംഗം ചെയ്യാനുള്ള ശ്രമം തടഞ്ഞ പെണ്‍കുട്ടിയെ ഭോല മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു - പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

English summary
Teenage girl burnt alive by stalker when she resisted rape attempt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X