കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വയസ്സുകാരിയെ 16കാരന്‍ ബലാത്സംഗം ചെയ്തു

Google Oneindia Malayalam News

ഡെറാഡൂണ്‍: 10 വയസ്സുകാരി പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്തു. ഡെറാഡൂണിലെ മച്ച്‌ലി തലാബ് പ്രദേശത്ത് അയല്‍വാസിയായ 16 കാരനാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. വീട്ടില്‍ മറ്റാരുമില്ലാത്ത തക്കം നോക്കി ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ക്രിസ്മസ് ദിനമായ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ആണ്‍കുട്ടി സ്ഥലം വിട്ട് ഓടിപ്പോയി. എന്നാല്‍ പിറ്റേ ദിവസം മച്ച്‌ലി തലാബ് ഏരിയയില്‍ വെച്ച് പോലീസ് ഇയാളെ കണ്ടുപിടിച്ചു. അയല്‍ക്കാരന്‍ തന്നെ ബലാത്സംഗം ചെയ്ത കാര്യം പെണ്‍കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു.

rape

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ചേര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. ഇവരുടെ പരാതിയിന്മേല്‍ ബസന്ത് വിഹാര്‍ പോലീസ് കേസെടുത്തു. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്.

അയല്‍ക്കാര്‍ മാത്രമല്ല, പെണ്‍കുട്ടിയും ആണ്‍കുട്ടിയും ചെറുപ്പം മുതല്‍ അറിയാവുന്നവരും കൂട്ടുകാരുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഈ അടുപ്പം മുതലാക്കിയാണ് ആണ്‍കുട്ടി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം 16 കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

English summary
Teenager arrested for raping 10-year-old in Dehradun.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X