കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലങ്കയില്‍ കൗമാരക്കാരുടെ ലൈംഗികാതിക്രമത്തിന് ഇരയാകുന്നതില്‍ ഗര്‍ഭിണികളും ആണ്‍കുട്ടികളും വരെ

  • By Meera Balan
Google Oneindia Malayalam News

കൊളംബോ: ഇന്ത്യയിലും വിദേശത്തുമൊക്കെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ കൗമാരക്കാരുടെ എണ്ണം കൂടി വരികയാണ്. ലൈംഗികാതിക്രമങ്ങളില്‍ എല്ലാം തന്നെ കൗമാരക്കാരുടെ സാന്നിധ്യം അപകടകരമായ വിധത്തില്‍ പെരുകുകയാണ്. ദില്ലി കൂട്ടബലാത്സംഗത്തിലും കൗമാരക്കാരന്‍ കുറ്റക്കാരനായിരുന്നു. ശ്രീലങ്കയില്‍ നിന്ന് പുറത്ത് വരുന്ന കണക്കുകളും ഞെട്ടിയ്ക്കുന്നവയാണ്.

മെയ് മാസത്തിന്റെ തുടക്കത്തില്‍ തന്നെ വ്യത്യസ്തമായ പീഡനക്കേസുകളില്‍ മൂന്ന് കൗമാരക്കാരാണ് അറസ്റ്റിലയാത്. 17കാരനായ ആണ്‍കുട്ടി പീഡനത്തിന് ഇരയാക്കിയത് 9വയസുകാരിയായ സഹോദരിയെ . അച്ഛനും അമ്മയും ജോലിയ്ക്ക് പോയ സമയത്താണ് 17കാരന്‍ അനിയത്തിയെ ബലാത്സംഗം ചെയ്തത് . പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെ അമ്മയാണ് മകനെ പൊലീസില്‍ പരാതി നല്‍കി അകത്താക്കിയത് .

Rape

മറ്റൊരു സംഭവത്തില്‍ 17, 14 വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് 7 വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു . കുട്ടിയുമായി ചങ്ങാത്തം കൂടി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിയ്ക്കുകയായിരുന്നു . ഗര്‍ഭിണികളും മുതിര്‍ന്ന സ്ത്രീകളും ഉള്‍പ്പടെ കൗമാരക്കാരുടെ ലൈംഗികാതിക്രമത്തിന് ഇരയാകാറുണ്ട് . പല കുട്ടികളും പീഡനത്തിന് ശേഷം കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്യുന്നു .

English summary
Three teenagers have been arrested recently on charges of sexual assault of minors in separate incidents, according to local media reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X