കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍, പ്രതിയുടെ പ്രായം പൊലീസിനെ ഞെട്ടിച്ചു

  • By Meera Balan
Google Oneindia Malayalam News

പിലിഭിട്ട്: അഭിമാനക്കൊലകള്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ എന്നിവയിലൂടെ കുപ്രസിദ്ധിയിലേയ്ക്ക് കുതിയ്ക്കുകയാണ് ഉത്തര്‍ പ്രദേശ്. ഉത്തര്‍പ്രദേശിലെ ഓരോ ഗ്രാവും നഗരവുമൊക്കെ ഇത്തരം ചീത്തപ്പേരും പേറിയാണ് ജീവിയ്ക്കുന്നത്. ഇപ്പോഴിതാ പിലഭിട്ടില്‍ ഒരു ബലാത്സഗംക്കേസിലെ പ്രതിയ അറസ്റ്റ് ചെയ്യ്തിരിയ്ക്കുകയാണ്. പ്രദേശത്ത് നിന്ന് അറസ്റ്റിലാവുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണിത്. പ്രതിയുടെ പ്രായം വെറും ഒന്‍പത് വയസ് മാത്രം.

ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഒന്‍പതുവസുകാരന്‍ അറസ്റ്റിലാവുന്നത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. അറസ്റ്റിലായ ആണ്‍കുട്ടിയെ ബറൈലിയിലെ ജുവൈനല്‍ ഹോമിലേയ്ക്ക് മാറ്റി. യാദവ വിഭാഗത്തില്‍പ്പെട്ടുന്ന കുട്ടിയാണ് പീഡനത്തിന് ഇരയായത്..

rape

അതിനാല്‍ ഒമ്പതു വയസുകാരനെതിരെ എസ് സി/എസ്ടി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. പത്ത് വയസ് തികയാത്ത കുട്ടി ഇത്തരം കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാവുന്ന പ്രായം കുറഞ്ഞ പ്രതിയാണെന്ന് പൊലീസ് പറയുന്നു. മിഠായി വാങ്ങാന്‍ കടയിലേയ്ക്ക് പോകുന്നതിനിടെയാണ് കുട്ടിയെ ഒന്‍പതുവയുകാരന്‍ കൂടെ കൂട്ടുന്നത്. അടുത്തുള്ള മൈതാനത്ത് എത്തിച്ച് പീഡിപ്പിച്ചു. അവശയായ പെണ്‍കുട്ടി രക്തം വാര്‍ന്നൊലിയ്ക്കുന്ന നിലയിലാണ് കുട്ടി വീട്ടില്‍ എത്തിയതെന്ന് സഹോദരന്‍ പറയുന്നു.

ഒന്‍പത് വയസുകാരനോട് പൊലീസ് സംഭവത്തെപ്പറ്റി ചോദിച്ചപ്പോള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചില്ലെന്നായിരുന്നു ആദ്യ മറുപടി. എന്നാല്‍ പിന്നീട് കുറ്റം സമ്മതിച്ചു. പൊലീസ് കേസെടുക്കാന്‍ ആദ്യം വിസമ്മതിച്ചതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു.

English summary
UP boy, 9, booked for raping 6-year-old
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X