കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ ചില ലൈംഗിക ഉത്തേജന മരുന്നുകള്‍ക്ക് നിരോധനം

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ഗുരുതരമായ ആരോഗ്യ പ്രശനങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചില ലൈംഗിക ഉത്തേജന മരുന്നുകള്‍ക്ക് യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതിന് പുറമെ ചില ചോക്ലേറ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഇറ്റുമാക്‌സിന്റെ തേന്‍ ഉത്പ്പന്നങ്ങള്‍ക്കും നിയന്ത്രണംഏര്‍പ്പെടുത്തിയിട്ടുണ്ട്

പൊതുജനാരോഗ്യത്തെ കണക്കിലെടുത്താണ് ലൈംഗിക ഉത്തേജന മരുന്നകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു. അമേരിയ്ക്കന്‍ കമ്പനിയായ ഹെല്‍ത്ത് സ്മാര്‍ട്ട് പുരുഷന്‍മാര്‍ക്കായി വിപണിയിലെത്തിച്ച സൈറാക്‌സിന്‍ എന്ന ലൈംഗിക ഉത്തേജന മരുന്നിന്റെ വിപണനം രാജ്യത്ത് പൂര്‍ണമായും നിരോധിച്ചു. ഓണ്‍ലൈനിലൂടെയായിരുന്നു മരുന്നിന്റെ വില്‍പ്പന.

Zyrexin

മരുന്ന് രക്തയോട്ടം കുറയ്ക്കുകയും ഹൃദയസംബന്ധിയായ അസുഖങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഏസ് നയുട്രീ ഷ്യന്‍ ഇന്റര്‍നാഷണല്‍ ഉത്പ്പന്നങ്ങളായ ഹെര്‍ബല്‍ ഹെല്‍ത്ത് ജോയിന്റ് കെയര്‍, ഹെര്‍ബല്‍ ഹെല്‍ത്ത് ആര്‍യു സ്‌പെഷല്‍ ക്രീം, ഹെല്‍ബല്‍ ഹെല്‍ത്ത് വൈഐ സ്‌പെഷല്‍ ക്രീം, ഹെര്‍ബല്‍ ഹെല്‍ത്ത് സ്‌പെഷല്‍ ക്രീം ജെഐ , ഹെര്‍ഹല്‍ ഹെല്‍ത്ത് സിയാംഗ് സ്‌പെഷല്‍ ക്രീം, പുരുഷ ലൈംഗിക ഉത്തേജന മരുന്നുകളായ ഹെര്‍ബല്‍ ഹെല്‍ത്ത് ഫൈവ് പഌ്, ഹെര്‍ബല്‍ ഹെല്‍ത്ത് ബാക്ക് പ്‌ളസ് എന്നിവയും യുഎഇ നിയന്ത്രിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ ഇഎറക്കുമതി ചെയ്യുന്നതിനും രാജ്യത്ത് വില്‍പ്പന നടത്തുന്നതിനും ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന അല്‍ അമീരി അറിയിച്ചു.

English summary
The Health Ministry issued a warning on Saturday against the use of a particular chocolate, honey, herbal products, creams and sex stimulants as they may contain harmful substances, especially for heart patients and diabetics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X