കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ്റമ്പത് വര്‍ഷം ജീവിയ്ക്കണോ... സെക്‌സ് ഉപേക്ഷിച്ചാല്‍ മതിയത്രേ!!!

Google Oneindia Malayalam News

മരിയ്ക്കുക എന്ന് പറഞ്ഞാല്‍ മനുഷ്യന് ഭയമാണ്. ചിരഞ്ജീവികളായി ജീവിയ്ക്കാനാണ് എല്ലാവര്‍ക്കും ആഗ്രഹം. അതിന് വേണ്ടി ശാസ്ത്ര ലോകത്ത് വലിയവലിയ ഗവേഷണങ്ങള്‍ പോലും നടക്കുന്നുണ്ട്.

എന്നാല്‍ ഒരു നൂറ്റിയമ്പത് വര്‍ഷം വരെയൊക്കെ ജീവിയ്ക്കാന്‍ അത്ര വലിയ ഗവേഷണങ്ങളൊന്നും വേണ്ടെന്നാണ് ബ്രിട്ടനില്‍ നിന്നുളള ഒരു പ്രൊഫസര്‍ പറയുന്നത്. ജീവിതത്തില്‍ നിന്ന് 'സെക്‌സ്' അങ്ങ് ഒഴിവാക്കിയാല്‍ മതിയത്രെ!!!

ബയോജെറന്റോളജി റിസര്‍ച്ച് ഫൗണ്ടേഷന്റെ ഡയറക്ടറായ അലക്‌സ് സവറോങ്കോവ് ആണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിയ്ക്കുന്നത്.

150 വര്‍ഷം ജീവിയ്ക്കണോ

150 വര്‍ഷം ജീവിയ്ക്കണോ

ഒരു നൂറ്റിയമ്പത് വര്‍ഷം വരെ സുഖമായി ജീവിയ്ക്കണോ... എങ്കില്‍ ജീവിതത്തില്‍ നിന്ന് സെക്‌സ് പൂര്‍ണമായും ഒഴിവാക്കിയാല്‍ മതിയെന്നാണ് പ്രൊഫസര്‍ അലക്‌സ് സവറങ്കോവ് പറയുന്നത്.

പ്രായംതട്ടാത്ത നവീകരണം

പ്രായംതട്ടാത്ത നവീകരണം

ഏയ്ജ് ലെസ്സ് റി ജനറേഷന്‍ എന്ന പുസ്തകത്തിലാണ് അലക്‌സ് ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്.

വിവാഹം വേണ്ട, കുട്ടികളും

വിവാഹം വേണ്ട, കുട്ടികളും

മനുഷ്യന്റെ ദീവിതത്തിലെ ഊര്‍ജ്ജം ഊറ്റിയെടുക്കുന്ന സംഗതിയാണ് വിവാഹവും കുഞ്ഞുങ്ങളും എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. സ്വത്ത് വകകളും ഇങ്ങനെയൊക്കെ തന്നെ.

വിവാഹം വൈകിച്ചാല്‍

വിവാഹം വൈകിച്ചാല്‍

വൈകി വിവാഹം കഴിയ്ക്കുക, വൈകി കുട്ടികളുണ്ടാകുക- ഇങ്ങനെയൊക്കെ ആണെങ്കില്‍ നിങ്ങള്‍ക്ക് ആയുസ്സ് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതലുണ്ടാകുമത്രെ.

കുറച്ച് ഭക്ഷണം, കൂടുതല്‍ അധ്വാനം

കുറച്ച് ഭക്ഷണം, കൂടുതല്‍ അധ്വാനം

എല്ലാ ദിവസവും വളരെ കുറിച്ച് മാത്രം ഭക്ഷണം കഴിയ്ക്കുക. അല്ലാതെ ഒരു പാട് വ്യായാമങ്ങള്‍ ചെയ്തിട്ടൊന്നും ഒരു കാര്യവും ഇല്ലത്രെ. പ്രൊഫസര്‍ അലക്‌സ് അങ്ങനെയാണത്രെ ജീവിയ്ക്കുന്നത്.

പ്രൊഫസര്‍ അങ്ങനെയാണോ

പ്രൊഫസര്‍ അങ്ങനെയാണോ

സത്യത്തില്‍ പ്രൊഫസര്‍ അലക്‌സ് സവറങ്കോവ് ജീവിയ്ക്കുന്നത് സെക്‌സ് ഇല്ലാതെയാണോ...? അല്ലേയല്ലെന്ന് അദ്ദേഹം തന്നെ തമ്മതിയ്ക്കുന്നുണ്ട്.

36 കാരന്‍

36 കാരന്‍

വെറും 36 വയസ്സ് മാത്രമാണ് ഈ പ്രൊഫസര്‍ക്ക് പ്രായം. താന്‍ വല്ലപ്പോഴുമൊക്കെ തനിയ്‌ക്കൊപ്പമുള്ള ശാസ്ത്രജ്ഞരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്ന് ഇയാള്‍ സമ്മതിയ്ക്കുന്നുണ്ട്.

ആയുര്‍ ദൈര്‍ഘ്യം

ആയുര്‍ ദൈര്‍ഘ്യം

പ്രൊഫസര്‍ അലക്‌സ് പറയുന്നപോലെ അല്ലെങ്കിലും മനുഷ്യരുടെ ആയുര്‍ ദൈര്‍ഘ്യം ഒരു കാലത്ത് 150 വര്‍ഷം വരെയൊക്കെ എത്തുമെന്നാണ് ലോകാരോഗ്യ സംഘടന തന്നെ പറയുന്നത്. ജീവിത സാഹചര്യങ്ങളും ആരോഗ്യ മേഖലയിലെ വികസനവും ആണ് ഇതിന് കാരണം.

English summary
Humans could reach 150 if they gave up sex, says professor Alex Zhavoronkov, director of a UK think-tank called the Biogerontology Research Foundation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X