കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടബലാത്സംഗത്തിന് ഇരയായ ഭാര്യയെ ഭര്‍ത്താവ് മൊബൈല്‍ ഫോണിലൂടെ തലാഖ് ചൊല്ലി!

  • By Kishor
Google Oneindia Malayalam News

ലഖ്‌നൊ: കൂട്ടബലാത്സംഗത്തിന് ഇരയായ കാര്യം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ 25 കാരി നസ്രീന്‍ (യഥാര്‍ഥ പേരല്ല) പ്രതീക്ഷിച്ചത് സാന്ത്വനവാക്കുകളായിരുന്നു. എന്നാല്‍ തിരിച്ചുകിട്ടിയതോ മൂന്ന് തവണ തലാഖ് എന്ന വാക്കും. ഉത്തര്‍ പ്രദേശിലെ ലഖ്‌നൊവിലാണ് ഈ സംഭവം ഉണ്ടായത്. അഞ്ച് വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന സലീമിന് (യഥാര്‍ഥ പേരല്ല) ഈ ഒരു സംഭവം മതിയായിരുന്നു ഭാര്യയെ തലാഖ് ചൊല്ലി ഒഴിവാക്കാന്‍.

<strong>സ്ത്രീകളില്ലാതെ വനിതാ ലീഗ് സമ്മേളന പരസ്യം?</strong>സ്ത്രീകളില്ലാതെ വനിതാ ലീഗ് സമ്മേളന പരസ്യം?

മൊബൈല്‍ ഫോണിലൂടെ മൂന്ന് തവണ തലാഖ് എന്ന സന്ദേശം അയച്ചാണ് ഇയാള്‍ നസ്രീനയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചത്. ദുബായില്‍ നിര്‍മാണത്തൊഴിലാളിയാണ് സലിം. ഉത്തര്‍ പ്രദേശിലെ വീട്ടില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് നസ്രീന കഴിഞ്ഞിരുന്നത്. അയല്‍ക്കാരായ യുവാക്കളാണ് നസ്രീനയെ ബലാത്സംഗം ചെയ്തത്.

burqa-ban

ഈ വിവരം പറഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നും നസ്രീനയ്ക്ക് ഒരു പിന്തുണയും കിട്ടിയില്ല. എങ്കിലും സാരമില്ല ഭര്‍ത്താവെങ്കിലും തന്നെ കൈവിടില്ല എന്ന് പ്രതീക്ഷിച്ചാണ് സലീമിനെ വിളിച്ച് നസ്രീന വിവരം പറഞ്ഞത്. എന്നാല്‍ മറുപടി പോലും പറയാതെ സലിം ഫോണ്‍ കട്ട് ചെയ്തു. പിന്നീട് നസ്രീനയ്ക്ക് കിട്ടിയത് വിവാഹബന്ധം ഉപേക്ഷിച്ചുകൊണ്ടുള്ള മൂന്ന് എസ് എം എസുകളാണ്.

ഭര്‍ത്താവിന്റെ എസ് എം എസുകള്‍ കണ്ടപ്പോള്‍ താന്‍ മരവിച്ചുപോയി എന്നാണ് നസ്രീന പറയുന്നത്. ഭര്‍ത്താവിന്റെ പിന്തുണ തനിക്കുണ്ടാകും എന്ന് കരുതി. എന്നാല്‍ അയാളുടെ പ്രതികരണം കണ്ടപ്പോള്‍ താന്‍ തകര്‍ന്നുപോയി. ഒരു ഭീരുവിനെ പോലെ അയാള്‍ എന്നെ തലാഖ് ചൊല്ലി ഒഴിവാക്കി - ഇപ്പോള്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം കഴിയുകയാണ് നസ്രീന.

English summary
She was gangraped, she was shattered, she expected support and comfort from her husband. Alas! she received 'talaq'. Her husband did not bother to call her, rather sent three 'talaq' SMSes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X