കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനെ രക്ഷിയ്ക്കാന്‍ സഹായം തേടിയ സ്ത്രീയെ പൊലീസുകാര്‍ കൂട്ടബലാത്സംഗം ചെയ്തു

  • By Meera Balan
Google Oneindia Malayalam News

സഹരണ്‍പൂര്‍: ഉത്തര്‍ പ്രദേശിലെ ദിയോബന്ദില്‍ സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ വച്ച് എസ്‌ഐയും രണ്ട് പൊലീസുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. 'കള്ളക്കേസില്‍'പ്പെട്ട് ജയിലിലായ ഭര്‍ത്താവിനെ പുറത്തിറക്കാന്‍ പൊലീസിന്റെ സഹായം തേടിയ സ്ത്രീയ്ക്കാണ് ദുരനുഭവം ഉണ്ടായത്.

ഓഗസ്റ്റിലാണ് സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. ബലാത്സംഗ വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് എസ്‌ഐയും മറ്റ് പൊലീസുകാരും ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസുകാര്‍ക്കെതിരെ സ്ത്രീ സീനിയര്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി.

Rape

തന്റെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി ഓഗസ്റ്റ് ഒന്നിന് ജയിലിലാക്കിയെന്നും രക്ഷിയ്ക്കാന്‍ പൊലീസിന്റെ സഹായം തേടിയെന്നും പരാതിയില്‍ പറയുന്നു. സഹായിയ്ക്കാമെന്ന് എസ്‌ഐ ഉറപ്പ് നല്‍കുകയും ചെയ്തു. കേസിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് പൊലീസുകാര്‍ വീട്ടിലെത്തുകയും സ്ത്രീയെ സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു.

സ്‌റ്റേഷനിലെത്തിച്ച സ്ത്രീയെ തോക്ക് ചൂണ്ടി എസ്‌ഐ ബലാത്സഗം ചെയ്യുകയും തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ കൂട്ട ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല .

English summary
Woman Alleges Gangrape by Cops Inside Police Station in Saharanpur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X