കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിലയ്ക്ക് വാങ്ങി പീഡിപ്പിച്ച മധ്യവയസ്ക അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിലയ്ക്ക് വാങ്ങി പീഡിപ്പിച്ച 58കാരി അറസ്റ്റില്‍. വീട്ടുജോലി ചെയ്യുന്നതിന് വേണ്ടി വിലയ്ക്ക് വാങ്ങിയ കുട്ടിയെയാണ് ജോലി ചെയ്യാത്തതിന്റെ പേരില്‍ സ്ത്രീയും മകളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നത്. കടുത്ത ശാരീരിക പീഡനത്തിനാണ് ഝാര്‍ഖണ്ഡ് സ്വദേശിയായ പെണ്‍കുട്ടി ഇരയായത്. സ്ത്രീയുടെ മകള്‍ ഒളിവിലാണ്.

നാല് മാസം മുന്‍പാണ് ഝാര്‍ഖണ്ഡില്‍ നിന്നും പണം കൊടുത്ത് സ്ത്രീ പെണ്‍കുട്ടിയെ വാങ്ങിയത്. വീട്ടുജോലിയ്ക്ക് വേണ്ടിയായിരുന്നു വാങ്ങിയത്. എന്നാല്‍ കുട്ടി ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ സ്ത്രീയും മകളും ചേര്‍ന്ന് കടുത്ത ശാരീരിക പീഡനത്തിന് ഇരയാക്കി. ആന്ദേരി സ്വദേശികളാണ് സ്ത്രീയും മകളും.

Rape

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്ത്രീ അറസ്റ്റിലാകുന്നു. പൊലീസ് കണ്ടെത്തുമ്പോള്‍ കുട്ടിയുടെ ശരീരത്ത് പലയിടത്തും പൊള്ളലേറ്റിരുന്നു. സ്ത്രീയുടെ മകള്‍ പൊള്ളിച്ചതാണെന്ന് കുട്ടി പറയുന്നു. കുട്ടിയെ പുരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റി.

അതേ സമയം കുട്ടി തന്റെ ബന്ധുവിന്റെ മകളാണെന്നും തങ്ങളോടൊപ്പം വളര്‍ത്താനാണ് എത്തിച്ചതെന്നും സ്ത്രീ പറയുന്നു. അതേ സമയം കുട്ടിയുടെ അച്ഛനമ്മമാരുടെ പേര് പോലും സ്ത്രീയ്ക്ക് അറിയില്ലെന്ന് പൊലീസ്. ഇവരുടെ മകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

English summary
Woman held for buying, torturing Jharkhand minor in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X