കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകൃതിവിരുദ്ധ ലൈംഗികബന്ധം; നവവധു ഭര്‍ത്താവിനെതിരെ പരാതി നല്‍കി

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: ഭര്‍ത്താവ് തന്നെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കിയെന്ന് കാട്ടി നവവധു പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഒറിയ ജില്ലയിലെ കോട്‌വാലി സിറ്റിയിലാണ് പരാതിക്കിടയാക്കിയ സംഭവം. ഭര്‍ത്താവിന്റെ ഒത്താശയോടെ ഏഴുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയതായും യുവതി പരാതി നല്‍കിയിട്ടുണ്ട്.

യോഗേന്ദ്ര എന്നയാള്‍ക്കെതിരെയാണ് സ്ത്രീയുടെ പരാതി. സ്ത്രീധനം മുഴുവനായി നല്‍കാത്തതാണ് ഭര്‍ത്താവിനെ പ്രകോപിതനാക്കിയതെന്ന് സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു. സ്വന്തം വീട്ടിലായിരുന്ന ഭാര്യയുടെ അടുത്ത് സ്ത്രീധനത്തിന്റെ ബാക്കി ചോദിക്കാനായി എത്തിയതായിരുന്നു യോഗേന്ദ്ര. ഇവിടെ വെച്ചാണ് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് സ്ത്രീയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.

rape11

ഏഴു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നും യുവതി പറയുന്നുണ്ട്. എന്നാല്‍, കൂട്ട ബലാത്സംഗ പരാതിയില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും കുടുംബ കലഹമാണോ പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

സമാനമായ മറ്റൊരു പരാതി കൂടി കോട്‌വാലി പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. ദേവ് സിങ് എന്നയാള്‍ക്കെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ തന്നെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടുന്നു. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനേ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

English summary
Unnatural sex; Woman lodges FIR against husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X