കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുണ്ടാവാത്തതിന് യുവാവ് ഭാര്യയെ സുഹൃത്തിനെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചു, സംഭവം കോഴിക്കോട്ട്

  • By ജാനകി
Google Oneindia Malayalam News

കോഴിക്കോട്: കുട്ടികളുണ്ടാകാത്തതിനെത്തുടര്‍ന്ന് യുവാവ് ഭാര്യയെ സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത് കോഴിക്കോട്ട്. എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയുടെ മുറിയില്‍ വച്ചാണ് യുവതി ബലാത്സംഗത്തിന് ഇരയായത്.

വടകര സ്വദേശിയായ 25കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. രണ്ട് വര്‍ഷം മുമ്പാണ് യുവതി വിവാഹിതയായത്. ഇതുവരേയും കുട്ടികളുണ്ടാകാത്തത് ഭര്‍ത്താവിന്റെ കുഴപ്പം കൊണ്ടാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. തുടര്‍ന്നാണ് കൊടും ക്രൂരത നടന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് നടക്കാവ് പൊലീസ് രണ്ട് യുവാക്കളേയും കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്.

കുട്ടികള്‍ ഉണ്ടാകാത്തതിന്

കുട്ടികള്‍ ഉണ്ടാകാത്തതിന്

കുട്ടികള്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ സുഹൃത്തിനെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചത്. എരഞ്ഞിപ്പാലത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് ദമ്പതിമാര്‍ക്ക് കുട്ടികളുണ്ടാകാത്തതെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

കൃത്രിമ ഗര്‍ഭം

കൃത്രിമ ഗര്‍ഭം

കൃത്രിമ ഗര്‍ഭം ധരിയ്ക്കാന്‍ യുവാവും യുവതിയും തയ്യാറായിരുന്നു. ഇക്കാര്യം യുവാവ് സുഹൃത്തിനോട് പങ്കുവച്ചു. സുഹൃത്താണ് ബലാത്സംഗം ചെയ്യാമെന്ന് നിര്‍ദ്ദേശിച്ചത്.

ചികിത്സയ്ക്ക്

ചികിത്സയ്ക്ക്

തുടര്‍ന്നാണ് ചികിത്സനടത്താനെന്ന പേരില്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്

ബലാത്സംഗം

ബലാത്സംഗം

ആശുപത്രി മുറിയില്‍ വച്ച് ഭര്‍ത്താവിനൊപ്പമെത്തിയ കൂട്ടുകാരന്‍ ലൈംഗിക ബന്ധത്തിന് ശ്രമിച്ചുവെന്നും താന്‍ എതിര്‍ത്തുവെന്നും യുവതി പറയുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ സുഹൃത്ത് തന്നെ ബലാത്സംഗം ചെയ്‌തെന്നും നിലവിളിച്ചപ്പോള്‍ ഭര്‍ത്താവ് വായ് പൊത്തി പിടിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

മാനസികമായി തകര്‍ന്നു

മാനസികമായി തകര്‍ന്നു

സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന യുവതി സ്വന്തം വീട്ടില്‍ പോവുകയും നടന്ന കാര്യങ്ങളെല്ലാം സഹോദരനോട് പറയുകയും ചെയ്തു

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ യുവാവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

പൊലീസ്

പൊലീസ്

നടക്കാവ് പൊലീസിലാണ് യുവതി പരാതി നല്‍കിയത്. ഭര്‍ത്താവിനേയും സുഹൃത്തിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് വെള്ളിയാഴ്ച വൈകിട്ട് രേഖപ്പെടുത്തും

English summary
Woman raped by husband's friend in Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X