കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം യുവതിയെ ഐസിയുവില്‍ വെച്ച് ബലാത്സംഗം ചെയ്യ്തു

  • By Neethu
Google Oneindia Malayalam News

ഛണ്ഡീഗഢ്: സ്ത്രീകള്‍ക്ക് നേരയുള്ള അക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരുകയാണ്. പ്രവസത്തിന് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത് നാടിനെ നടുക്കി.

പ്രസവത്തിന് ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് 22കാരിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഹരിയാനയിലെ ഝജ്ജാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടക്കുന്നത്. യുവാവ് ആശുപത്രിയില്‍ എത്തി ഐസിയുവില്‍ പ്രവേശിക്കുന്നതും യുവതിയെ പീഡിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

hariyana

പുലര്‍ച്ചെ 3.30നാണ് സംഭവം നടക്കുന്നത്. ഐസിയുവില്‍ ക്യാമറയുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതി ഉടനെ രക്ഷപ്പെടുകയായിരുന്നു. പ്രതി കാറില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവം യുവതിയുടെ ഭര്‍ത്താവിനെ അറിയച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമായി നടന്ന് കൊണ്ടിരിക്കുകയാണ്. ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ എങ്ങനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചു എന്നതും വ്യക്തമല്ല. പീഡനത്തെ തുടര്‍ന്ന് യുവതിയുടെ നില കൂടുതല്‍ വഷളായിരിക്കുകയാണ്.

English summary
woman raped in hospital icu after her delivery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X