കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് സുന്ദരികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന് 21കാരന്‍റെ പരാതി

  • By Meera Balan
Google Oneindia Malayalam News

ജൊഹാനസ്ബര്‍ഗ്: 21 കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്ത്രീകള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി . ജൊഹാനസ്ബര്‍ഗ് സ്വദേശിയായ യുവാവാണ് സ്ത്രീകള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് . വഴിയരികില്‍ നിന്നും ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിക്കൊണ്ടുപോയാണ് യുവാവിനെ സ്ത്രീകള്‍ ബലാത്സംഗം ചെയ്തത്.

വീട്ടില്‍ നിന്നും കടയിലേയ്ക്ക് പോകുമ്പോഴാണ് യുവാവിന് മുന്നില്‍ ഒരു കാര്‍ നിര്‍ത്തിയത് . 40 വയസോളം പ്രായമുള്ള സ്ത്രീ യുവാവിനോട് കാറില്‍ കയറാന്‍ ആവശ്യപ്പെട് ടു. അനുസരിയ്ക്കാതിരുന്നപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി . ഇതോടെ ജീവനെ ഭയന്ന് താന്‍ കാറില്‍ കയറിയെന്ന് യുവാവ് പറയുന്നു.

Rape, Man

കുറച്ച് ദൂരം പോയ ശേഷം കാര്‍ നിര്‍ത്തി സ്ത്രീകള്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവാവ് പറയുന്നു. മൂന്ന് സ്ത്രീകളാണ് കാറില്‍ ഉണ്ടായിരുന്നത് . മൂന്ന് പേരും അതീവ സുന്ദരിമരായിരുന്നെന്നും വില കൂടിയ പെര്‍ഫ്യൂമും സിഗരറ്റും ഉപയോഗിച്ചിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു . സ്ത്രീകള്‍ മദ്യ ലഹരിയിലായിരുന്നു . യുവാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

English summary
A 21-year-old man in Johannesburg says he was kidnapped and raped by a woman at gun point in a car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X