കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയസ്സ് കുറച്ച് പറഞ്ഞ് 15കാരനുമായി സെക്‌സ്, 24കാരിക്ക് 10 വര്‍ഷംതടവ്

Google Oneindia Malayalam News

അരിസോന: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 24 കാരിക്ക് പത്ത് വര്‍ഷം തടവ്. അരിസോനയിലെ മാരിക്കോപ്പ കൗണ്ടിയിലാണ് സംഭവം. അന്നാ അരിയോള ഹെര്‍ണാണ്ടസ് എന്ന യുവതിയെ ആണ് മാരിക്കോപ്പ സുപ്പീരിയര്‍ കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 2014 മാര്‍ച്ചിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധം, ബോധപൂര്‍വ്വം പ്രായം കുറച്ച് പറയല്‍, കുട്ടികളെ പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് അന്നാ മരിയോളയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. ലൈംഗിക നേട്ടത്തിനായി പ്രായപൂര്‍ത്തിയായ ആള്‍ വയസ്സ് കുറച്ച് പറഞ്ഞ് കുട്ടിയായി ചമയുന്നത് ക്രിമിനല്‍ കുറ്റമാണ്.

sex

ഒരു വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷം ഇവര്‍ കുറ്റക്കാരിയാണ് എന്ന് ഏപ്രില്‍ 13 ന് കോടതി കണ്ടെത്തിയിരുന്നു. വിധി പ്രഖ്യാപനത്തിന്റെ സമയത്ത് ആണ്‍കുട്ടിയുടെ അമ്മ അന്നാ അരിയോളയ്ക്ക് നേരെ പൊട്ടിത്തെറിച്ചത് കോടതിയില്‍ നാടകീയ അന്തരീക്ഷം സൃഷ്ടിച്ചു. ഇവളെ ഒരിക്കലും പുറത്ത് വിടരുത്. ഈ കുട്ടികളെ ഇവള്‍ പീഡിപ്പിച്ചു. ഒരിക്കലും പുറത്ത് വിടരുത് - അവര്‍ ആക്രോശിച്ചു.

15 വയസ്സ് മാത്രമാണ് സംഭവം നടക്കുമ്പോള്‍ ആണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്. മദ്യം മയക്കുമരുന്ന് തുടങ്ങിയവ നല്‍കിയാണ് തന്റെ മകനെ അന്ന അരിയോള വശത്താക്കിയത് എന്ന് ആണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ പ്രായം കുറച്ച് പറഞ്ഞ് ഒട്ടേറെ കുട്ടികളെ അന്ന അരിയോള വശീകരിക്കാന്‍ ശ്രമിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

English summary
Woman gets 10 years in prison for posing as teen for molestation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X