കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയിം യുവര്‍ വജൈന....അതും സിനിമാപ്പേര് വെച്ച് വിളിക്കണം... സൂപ്പര്‍ നായികമാര്‍ തകര്‍ക്കുന്നു...

  • By Desk
Google Oneindia Malayalam News

ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചത് വില്യം ഷേക്‌സ്പിയറാണ്. ഷേക്‌സ്പിയറിന് അങ്ങനെയൊക്കെ ചോദിക്കാം. പക്ഷേ പേരിലാണ് സകലതും ഇരിക്കുന്നത്. മനുഷ്യന്മാര്‍ക്ക് മാത്രമല്ല, കുട്ടി, പട്ടി, ചട്ടി എന്നിങ്ങനെ സകലമാന സംഗതികള്‍ക്കും പേരുണ്ട്. പേരുണ്ടെങ്കിലേ കാര്യം നടക്കൂ. എന്നാല്‍ ഇതുവരെ സ്വന്തമായി പേരില്ലാതിരുന്ന ഒരു കാര്യത്തിന് കൂടി പേരിട്ട് വിളിച്ച് ഞെട്ടിക്കുകയാണ് സോഷ്യല്‍ മീഡിയ.

<strong>ഒളിംപ്ക്സ് സ്വർണമെഡൽ ജേതാവ് കരോളിന മാരിൻറെ ബിക്കിനി ചിത്രങ്ങൾ വീണ്ടും വൈറൽ!</strong>ഒളിംപ്ക്സ് സ്വർണമെഡൽ ജേതാവ് കരോളിന മാരിൻറെ ബിക്കിനി ചിത്രങ്ങൾ വീണ്ടും വൈറൽ!

നെയിം യുവര്‍ വജൈന എന്നാണ് ഈ കളിക്ക് പേര്. സംഭവം മനസിലായില്ലേ. അത് തന്നെ. വെറും പേര് പോര, അവസാനം കണ്ട സിനിമയുടെ പേര് വേണം. ഹോളിവുഡ് സൂപ്പര്‍ നായികമാര്‍ ഉള്‍പ്പെടെയുള്ള വനിതാരത്‌നങ്ങള്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പേരിട്ട് കളിക്കുകയാണ്. സംഭവം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി. ഓരോരുത്തരുടെ ഭാവന പോകുന്ന പോക്ക് കണ്ടാല്‍ തലകറങ്ങിപ്പോകും....

മിഷന്‍ ഇംപോസിബിള്‍

മിഷന്‍ ഇംപോസിബിള്‍

മാധ്യമപ്രവര്‍ത്തയായ സെലിബ്രിറ്റി കെയ്‌ലിന്‍ പോണ്ട് നല്‍കിയിരിക്കുന്ന പേര് മിഷന്‍ ഇംപോസിബിള്‍ എന്നാണ്. അവസാനം കണ്ട സിനിമയായത് കൊണ്ടാണ് ഈ പേര് എന്ന് അവര്‍ പറയുന്നു.

മാര്‍ഗരറ്റ് കോ

മാര്‍ഗരറ്റ് കോ

മുപ്പത്തിനാലാം നമ്പര്‍ സ്ട്രീറ്റിലെ അത്ഭുതം - അമേരിക്കന്‍ നടിയും ഫാഷന്‍ ഡിസൈനറുമായ മാര്‍ഗരറ്റ് കോയുടെതാണ് ഈ പേര്. എങ്ങനെയുണ്ട്.

സംഭവം തന്നെ

സംഭവം തന്നെ

പ്രിന്‍സസ് എന്നാണ് ട്വിറ്ററില്‍ ഒരു യുവതി നെയിംയുവര്‍വജൈന ഹാഷ് ടാഗ് വെച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. പറയുന്ന കാരണമാണെങ്കില്‍ അതിലും രസം. ഒരേ ഒരാള്‍ക്ക് മാത്രമേ ഈ പ്രിന്‍സസിനെ തൊടാന്‍ കിട്ടൂ.

പ്രായമായോ എന്നാല്‍ സോറി

പ്രായമായോ എന്നാല്‍ സോറി

നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെന്‍ - ട്വിറ്ററില്‍ ഏറ്റവും അധികം പേര്‍ സജസ്റ്റ് ചെയ്യുന്ന പേര് ഇതാണ്. സന്ദേശം വ്യക്തം.

ജംഗിള്‍ബുക്ക്

ജംഗിള്‍ബുക്ക്

അടുത്ത കാലത്ത് ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജംഗിള്‍ബുക്കിന്റെ പേര് ഉപയോഗിക്കുന്നവരും കുറവല്ല. മൗഗ്ലിയുടെയും ഷേര്‍ഖാന്റെയും ബഗീരയുടെയും ആരാധകരായിരിക്കും. അല്ലെങ്കില്‍ കായുടെ.

ആത്മഹത്യയാകുമോ

ആത്മഹത്യയാകുമോ

അവസാനത്തെ സിനിമ കണ്ട ശേഷം കിട്ടിയ പേര്. സൂയിസൈഡ് സ്‌ക്വാഡ് - കെല്ലി ബോയ്‌ലിന്റെ വക ഒരു പേര് ഇതാ. എന്താണാവോ കവി ഉദ്ദേശിക്കുന്നത്.

ട്വിറ്ററില്‍ ട്രെന്‍ഡിങ്

ട്വിറ്ററില്‍ ട്രെന്‍ഡിങ്

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ് നെയിംയുവര്‍വജൈന എന്ന ഹാഷ് ടാഗ്. ഹോളിവുഡില്‍ നിന്നുള്ള പ്രമുഖ നടിമാരും ട്വീറ്റുകളുമായി രംഗത്തുണ്ട്.

മലയാളത്തിലും തുടങ്ങുമോ

മലയാളത്തിലും തുടങ്ങുമോ

ഹോളിവുഡ് താരങ്ങളെ അനുകരിച്ച് ബോളിവുഡിലെയും മോളിവുഡിലെയും താരങ്ങളും തുടങ്ങുമോ ഇങ്ങനെ പേരിടാന്‍, എങ്കില്‍ എന്തൊക്കെയാകും ആ പേരുകള്‍ - സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടം ആളുകള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

English summary
Why many women including actress' naming their vaginas after films in Twitter?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X