കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ 'അത്' ഉപയോഗിയ്ക്കാറില്ല!!!

Google Oneindia Malayalam News

വാഷിങ്ടണ്‍: ഡേറ്റിംഗ് സൈറ്റ് ആയ ആഷ്‌ലി മാഡിസണിലെ അംഗങ്ങളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്ത് വിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ഒട്ടേറെ കുടുംബ ബന്ധങ്ങളാണ് ഇതിന്റെ പേരില്‍ തകര്‍ന്നത്. ചിലര്‍ ആത്മഹത്യ ചെയ്യുക വരെ ചെയ്തു.

എന്നാല്‍ ആഷ്‌ലി മാഡിസണിലെ അംഗങ്ങളെ സംബന്ധിച്ച് ജിസ്‌മോഡോ എന്ന വെബ്‌സൈറ്റ് പുറത്ത് വിടുന്ന വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നതാണ്. എന്തെന്നാല്‍ ഡേറ്റിംഗ് സൈറ്റിലെ വനിത അംഗങ്ങളെ കുറിച്ചാണ് ഈ വിവരങ്ങള്‍ എന്നത് തന്നെ!!!

ആഷ്‌ലി മാഡിസണ്‍ എന്തിന്

ആഷ്‌ലി മാഡിസണ്‍ എന്തിന്

വിവാഹിതരെ അവിഹിത ബന്ധങ്ങള്‍ക്ക് പ്രലോഭിപ്പിയ്ക്കുന്ന ഡേറ്റിംഗ് വെബ്‌സൈറ്റ് ആണ് ആഷ്‌ലി മാഡിസണ്‍. അതില്‍ പുരുഷന്‍മാര്‍ മാത്രമല്ല, സ്ത്രീകളും ഉണ്ടാകണമല്ലോ...

എത്ര സ്ത്രീകള്‍

എത്ര സ്ത്രീകള്‍

ഹാക്കര്‍മാര്‍ പുറത്ത് വിട്ട വിവരം അനുസരിച്ച് 55 ലക്ഷം സ്ത്രീകളാണ് ആഷ്‌ലി മാഡിസണില്‍ അംഗങ്ങളായിട്ടുള്ളത്.

പുരുഷന്‍മാര്‍?

പുരുഷന്‍മാര്‍?

വെറും 55 ലക്ഷം സ്ത്രീ അംഗങ്ങളുള്ളപ്പോള്‍ മൂന്ന് കോടിയിലധികം പുരുഷന്‍മാരാണ് ഡേറ്റിംഗ് സൈറ്റില്‍ അംഗത്വമെടുത്തിട്ടുള്ളത്. അപ്പോള്‍ കാര്യങ്ങളുടെ ഒരു അനുപാതം ശരിയാകുന്നില്ലല്ലോ എന്ന സംശയം ആര്‍ക്കും തോന്നാം!!!

വ്യാജകളത്രെ... വ്യാജകള്‍!

വ്യാജകളത്രെ... വ്യാജകള്‍!

55 ലക്ഷം സ്ത്രീകളുടെ വിവരങ്ങളാണല്ലോ ഹാക്കര്‍മാര്‍ പുറത്ത് വിട്ടത്. ഇതില്‍ ബഹുഭൂരിപക്ഷവും വ്യാജ പ്രൊഫൈലുകളാണത്രെ. അതും കമ്പ്യൂട്ടര്‍ പ്രോഗ്രാമിലൂടെ കൃത്രിമമായി സൃഷ്ടിച്ചെടുത്തത്.

യഥാര്‍ത്ഥത്തില്‍

യഥാര്‍ത്ഥത്തില്‍

ശരിയ്ക്കും രജിസ്റ്റര്‍ ചെയ്ത് സ്ത്രീകളും ഉണ്ട് ഈ സൈറ്റില്‍. പക്ഷേ അവരില്‍ ഭൂരിപക്ഷവും രജിസ്റ്റര്‍ ചെയ്തതിന് ശേഷം അങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ട് പോലും ഇല്ലത്രെ.

സന്ദേശം നോക്കിയവര്‍

സന്ദേശം നോക്കിയവര്‍

ആഷ്‌ലി മാഡിസണില്‍ നിന്നുള്ള സന്ദേശങ്ങള്‍ നോക്കിയ സ്ത്രീകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും.... വെറും 1,492 പേര്‍ മാത്രം. എന്നാല്‍ രണ്ട് കോടിയോളം പുരുഷന്‍മാര്‍ ഈ സന്ദേശങ്ങള്‍ സ്ഥിരമായി നോക്കാറുണ്ട്.

ചാറ്റ് ചെയ്തവര്‍ എത്ര

ചാറ്റ് ചെയ്തവര്‍ എത്ര

ഒരു കോടിയിലധികം പുരുഷന്‍മാരാണ് ആഷ്‌ലി മാഡിസണില്‍ രഹസ്യ പങ്കാളിയെ തേടി ചാറ്റിംഗിന് ലോഗ് ഇന്‍ ചെയ്തത്. എന്നാല്‍ ഇത്തരത്തില്‍ ലോഗ് ഇന്‍ ചെയ്തത് വെറും 2,409 സ്ത്രീകള്‍ മാത്രം.

മാഡിസണിലെ പെണ്ണുങ്ങള്‍

മാഡിസണിലെ പെണ്ണുങ്ങള്‍

സൈറ്റിലെ വനിത അംഗങ്ങള്‍ മിക്കതും വ്യാജമാണെന്ന് നേരത്തേ പറഞ്ഞില്ലേ... ആഷ്‌ലി മാഡിസണില്‍ ജോലി ചെയ്തിരുന്ന മുന്‍ ജീവനക്കാരിയുടെ പേര് പോലും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടത്രെ.

അപ്പോള്‍ പറ്റിപ്പാണല്ലേ

അപ്പോള്‍ പറ്റിപ്പാണല്ലേ

ലോകത്തെ ഏറ്റവും വലിയ ഡേറ്റിംഗ് സൈറ്റ് എന്ന അവകാശവാദമായിരുന്നു ആഷ്‌ലി മാഡിസണ്‍ ഉയര്‍ത്തിയിരുന്നത്. ജിസ്‌മോഡോ റിപ്പോര്‍ട്ട് ശരിയെങ്കില്‍ മാഡിസന്റെ പൊള്ളത്തരങ്ങളാണ് ഇപ്പോള്‍ പൊളിഞ്ഞിരിയ്ക്കുന്നത്.

English summary
The vast majority of profiles of women on Ashley Madison were fake, or created by automated 'bots.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X