By: Oneindia Malayalam Video Team
Published : April 24, 2017, 12:48

ആധാര്‍ കാര്‍ഡ് സുരക്ഷിതമല്ല?

Subscribe to Oneindia Malayalam

ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെട്ട ആധാര്‍ കാര്‍ഡിന്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആധാര്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയിട്ടുള്ള സാമ്പത്തിക തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വിവാദങ്ങള്‍ക്ക് കൊഴുപ്പുപകരുകയും ചെയ്തിരുന്നു. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയെ ഹനിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായിരുന്നു സുപ്രീം കോടതി വിധി. എന്നാല്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് പുറത്തുവന്നതോടെ ആധാര്‍ ഉടമകളുടെ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ബയോമെട്രിക് ഉപകരണങ്ങളില്‍ ആധാര്‍ എന്‍ക്രിപ്ഷന്‍ കീ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ഐടി മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം